അബൂദബി: ഞായറാഴ്ച രാവിലെ യു.എ.ഇയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും ലഭിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച കാറ്റിൽ അബൂദബി, ദുബൈ എമിറേറ്റുകളിൽ പലയിടങ്ങളിലും മരങ്ങൾ കടപുഴകി. റാസൽഖൈമയിലെ പല റോഡുകളിലും വെള്ളക്കെട്ടുണ്ടായി. മഴയെ തുടർന്ന് രാജ്യത്ത് താപനില കുറഞ്ഞു. അബൂദബി, ദുബൈ, ഷാർജ, റാസൽഖൈമ എമിറേറ്റുകളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചിരുന്നു. ഫുജൈറ കടലോര മേഖലകളിൽ നേരിയ മഴയും പ്രവചിച്ചിരുന്നു. മഴയെ തുടർന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ചയും ആകാശം മേഘാവൃതമായിരിക്കുമെന്നും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും കേന്ദ്രം അധികൃതർ വ്യക്തമാക്കി. വടക്കൻ മേഖലയിലും തീരപ്രദേശങ്ങളിലുമാണ് മഴക്ക് കൂടുതൽ സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.