അബൂദബി: ഗൾഫ് മാധ്യമം സംഘടിപ്പിക്കുന്ന ‘കമോൺ കേരള’യുടെ മുന്നോടിയായി മുസഫ മേഖല അയൽക്കൂട്ടത്തിെൻറ കീഴിൽ വനിത ബിസിനസ് സംരംഭകരുടെ യോഗം സംഘടിപ്പിച്ചു. സുമയ്യയുടെ പ്രാർഥന ഗാനത്തോടെ ആരംഭിച്ച പരിപാടിയിൽ മുസഫ മേഖല പ്രസിഡൻറ് സാജിത ബഷീർ ഗൾഫ് മാധ്യമത്തെയും കമോൺ കേരളയെും കുറിച്ച് വിശദീകരിച്ചു. കമോൺ കേരളയെ കുറിച്ചുള്ള വിഡിയോ പ്രദർശനം നടന്നു. മുഖ്യാതിഥികളായിരുന്ന ആൾ കേരള വിമൻ അസോസിയേഷൻ ട്രഷറർ അർച്ചന, വൈസ് പ്രസിഡൻറ് ലാലി സാംസൺ, കോഒാഡിനേറ്റർ അൻസില അൻവർ എന്നിവർക്ക് ബ്രോഷറുകൾ കൈമാറി. ‘ബിസിനസ്: ആശങ്കകൾ, വെല്ലുവിളികൾ’ വിഷയത്തിൽ അർച്ചന ക്ലാസെടുത്തു. അവതാരക സുഫൈറ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.