അബൂദബി: തെൻറ യു.എ.ഇ സന്ദർശനം സമാധാന പാതകളിൽ ഒരുമിച്ച് സഞ്ചരിക്കാനും ഒരുമിച്ച് ആശയകൈമാറ്റത്തിെൻറ താൾ കുറിക്കാനുമാണെന്ന് ഫ്രാൻസിസ് മാർപാപ്പ. യു.എ.ഇയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് ട്വിറ്ററിലാണ് മാർപാപ്പ ഇങ്ങെന കുറിച്ചത്. ഒരു സഹോദരനായാണ് യു.എ.ഇ സന്ദർശിക്കുന്നതെന്നും തനിക്ക് വേണ്ടി പ്രാർഥിക്കണമെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
യു.എ.ഇ സന്ദർശനത്തിന് മുന്നോടിയായി ഫ്രാൻസിസ് മാർപാപ്പ യു.എ.ഇയിലെ ജനങ്ങൾക്ക് ആശംസയറിയിച്ച് നേരത്തെ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇറ്റാലിയൻ ഭാഷയിലുള്ള വിഡിയോയിൽ ഇസ്ലാമിക അഭിസംേബാധന വാക്യമായ ‘അസ്സലാമു അലൈക്കും’ എന്ന് പറഞ്ഞുകൊണ്ടാണ് സംഭാഷണം ആരംഭിച്ചത്. സഹവർത്തിത്വത്തിനും മാനവ സാഹോദര്യത്തിനും മാതൃകയാകാൻ പരിശ്രമിക്കുന്ന രാജ്യമായ യു.എ.ഇ വിഭിന്ന നാഗരികതകളുടെയും സംസ്കാരങ്ങളുെടയും സംഗമകേന്ദ്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാളെ അബൂദബിയിൽ റോഡുകൾ അടക്കും
അബൂദബി: മാർപാപ്പയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാന നടക്കുന്ന സായിദ് സ്പോർട്സ് സിറ്റിക്ക് ചുറ്റുമുള്ള റോഡുകൾ ചൊവ്വാഴ്ച അടക്കുമെന്ന് അബൂദബി ഗതാഗത വകുപ്പ് അറിയിച്ചു. ശൈഖ് റാശിദ് ബിൻ സഇൗദ് സ്ട്രീറ്റിലെയും സൈഫ് ഗോബാഷ് സ്ട്രീറ്റിലെയും ഇരു വശങ്ങളിലേക്കുമുള്ള പാതകൾ പുലർച്ചെ 12 മുതൽ വൈകുന്നേരം ആറ് വരെ അടച്ചിടും. അബൂദബി െഎലൻഡിൽ തിങ്കളാഴ്ച വൈകുന്നേരം ആറ് മുതൽ ചൊവ്വാഴ്ച വൈകുന്നേരം ആറ് വരെ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
നാളെ സ്കൂളുകൾക്ക് അവധി
അബൂദബി: മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് യു.എ.ഇയിലെ എല്ലാ സ്കൂളുകൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ച അബൂദബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ മാർപാപ്പയുടെ നേതൃത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ 135,000ത്തോളം വിശ്വാസികളാണ് പെങ്കടുക്കുന്നത്. സ്റ്റേഡിയത്തിലേക്ക് വിവിധ എമിറേറ്റുകളിൽനിന്ന് വരുന്നവരുടെ യാത്രക്കായി 2500ഒാളം ബസുകളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത് ബസുകളുടെ ഗതാഗതം സുഗമമാക്കും.
കുർബാനയിൽ പെങ്കടുക്കുന്ന സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മാനവ വിഭവശേഷി^സ്വകാര്യവത്കരണ മന്ത്രാലയം ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. വിശ്വാസികൾക്ക് കുർബാനയിൽ പെങ്കടുക്കാനും മാർപാപ്പയെ കാണാനും യു.എ.ഇ സർക്കാർ നൽകുന്ന സൗകര്യങ്ങൾക്ക് നന്ദി പറയുകയാണ് വിശ്വാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.