അബൂദബി: മാനവ സാഹോദര്യ ആഗോള സമ്മേളനത്തിന് ഞായറാഴ്ച അബൂദബി എമിറേറ്റ്സ് പാലസിൽ തുടക്കമാവും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന സമ്മേളനത്തിൽ നേതാക്കളും ചിന്തകരും ഉൾപ്പെടെ 700ഒാളം പ്രതിനിധികൾ പെങ്കടുക്കും.
അബൂദബി ആസ്ഥാനമായ സ്വതന്ത്ര അന്താരാഷ്്ട്ര സംഘടനയായ മുസ്ലിം എൽഡേഴ്സ് കൗൺസിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിന് അൽ അസ്ഹർ ഗ്രാൻഡ് ഇമാം ശൈഖ് അഹ്മദ് അൽ ത്വയ്യിബ് നേതൃത്വം നൽകും. മാനവ സാഹോദര്യത്തിെൻറ തത്വങ്ങൾ, മാനവ സാഹോദര്യം കൈവരിക്കാനുള്ള ഉത്തരവാദിത്വങ്ങൾ, മാനവ സാഹോദര്യം: വെല്ലുവിളികളും അവസരങ്ങളും വിഷയങ്ങളിൽ സമ്മേളനത്തിൽ ചർച്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.