അബൂദബി: മഹാ പ്രളയം നീന്തിക്കടന്ന കേരള സംസ്ഥാനത്തിെൻറ സർക്കാർ അവതരിപ്പിച്ച ബജറ്റിൽ പ്രവാസികൾക്ക് ആശ്വാസമാകുന്ന പ്രഖ്യാപനങ്ങൾ. ഗൾഫ് രാജ്യങ്ങളിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവ് വഹിക്കുമെന്നതാണ് ഇതിൽ പ്രധാനം. ഏറെക്കാലമായി പ്രവാസലോകം മുന്നോട്ടുവെക്കുന്ന ആവശ്യമാണിത്. ഇൗ ആവശ്യം പരിഗണിച്ച ധനമന്ത്രി ഡോ. തോമസ് െഎസകിനെ പ്രവാസികൾ പ്രശംസിക്കുകയാണ്.
ഗൾഫ് രാജ്യങ്ങളിലെ മലയാളികൾ മരിച്ചാൽ മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോർക്ക വഹിക്കും എന്ന ബജറ്റ് പ്രസംഗത്തിലെ വാചകങ്ങളും പ്രസക്തമാണ്. മൃതദേഹം കൊണ്ടുപോകുന്നതിനുള്ള വിമാനക്കൂലി മാത്രമല്ല സൗജന്യമാക്കിയിരിക്കുന്നത്. വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളും സൗജന്യമായിരിക്കുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ തോമസ് െഎസക് അവതരിപ്പിച്ച ബജറ്റിൽ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആശങ്കകൾ പറഞ്ഞുവെക്കുകയും പരിഹാരങ്ങൾ മൗനത്തിലൊതുക്കുകയുമായിരുന്നെങ്കിൽ അത്തരം പ്രശ്നങ്ങളിൽ ഇൗ ബജറ്റ് പരിഹാര ശ്രമം നടത്തുന്നുണ്ട്.
മാസം 2000 രൂപ പെൻഷൻ നൽകുന്ന പദ്ധതി അനാകർഷകമാണെന്ന് വിമർശനമുണ്ടെന്ന് കഴിഞ്ഞ തവണ നിരീക്ഷിച്ച മന്ത്രി പക്ഷേ, പദ്ധതി കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളൊന്നും മുന്നോട്ടുവെച്ചിരുന്നില്ല. ഇത്തവണ ഇൗ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ പ്രവാസിക്ഷേമ ബോർഡ് നിേക്ഷേപ ഡിവിഡൻറ് പദ്ധതിക്ക് രൂപം നൽകിയതായി ബജറ്റ് പ്രസംഗത്തിൽ അറിയിച്ചു. അഞ്ച് ലക്ഷം രൂപയോ അതിെൻറ ഗുണിതങ്ങളോ നിക്ഷേപിച്ചാൽ അഞ്ച് വർഷം കഴിയുേമ്പാൾ പ്രവാസിക്കോ അവകാശിക്കോ നിക്ഷപേത്തിെൻറ അടിസ്ഥാനത്തിൽ നിശ്ചിത തുക മാസവരുമാനമായി ലഭിക്കുന്ന പദ്ധതിയാണിത്. നിക്ഷേപം കിഫ്ബി പോലുള്ള സ്ഥാപനങ്ങളിൽ മുതൽമുടക്കി ലഭിക്കുന്ന പലിശയാണ് ഡിവിഡൻറായി നൽകുക. ക്ഷേമപദ്ധതി പെൻഷൻ ഇതുമായി ലയിപ്പിച്ച് ധനസഹായം നൽകുന്ന കാര്യം പരിഗണിക്കുമെന്നും വ്യക്തമാക്കി.യു.എ.ഇയിൽ മാത്രം നിലവിലുള്ള പ്രവാസി ചിട്ടി ഇൗ മാസം മുതൽ മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. ഏതാനും മാസം കൂടി കഴിയുേമ്പാൾ ഏത് രാജ്യത്തുനിന്നും ചിട്ടിയിൽ ചേരാൻ സാധിക്കും. പ്രവാസികൾക്ക് അടിയന്തര ഘട്ടങ്ങളിൽ സഹായം നൽകുന്ന ‘സാന്ത്വനം’ പദ്ധതിക്ക് 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നൽകുന്നതിന് വേണ്ടി 15 കോടി രൂപയും വകയിരുത്തി. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസ പരിപാടികൾക്ക് 15 കോടി രൂപയുണ്ട്.
കഴിഞ്ഞ തവണ പുനരധിവാസ പദ്ധതികൾക്കും പ്രവാസികളെ കേരളത്തിൽ നിക്ഷേപം നടത്തുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെൻററിനുമായി 17 കോടി രൂപ വകയിരുത്തുന്നു എന്നായിരുന്നു പ്രഖ്യാപനം. അതിനാൽ പുനരധിവാസ പ്രവർത്തനങ്ങൾക്ക് എത്ര തുക എന്ന് വ്യക്തമായിരുന്നില്ല. എൻ.ആർ.കെ വെൽഫയർ ഫണ്ടിന് ഒമ്പത് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ലോക കേരള സഭക്കും ആഗോള പ്രവാസി ഫെസ്റ്റിവലിനും വേണ്ടി അഞ്ച് കോടി രൂപ വീതമാണ് അനുവദിച്ചത്. നോർക്കയുടെ ഉടമസ്ഥതിയിൽ മാവേലിക്കരയിലുള്ള അഞ്ചേക്കർ ഭൂമിയിൽ മാതൃകാലോക കേരള കേന്ദ്രം സ്ഥാപിക്കുമെന്നും കേന്ദ്രത്തിെൻറ പശ്ചാത്തല സൗകര്യ വികസനത്തിന് നിക്ഷേപം നടത്തുന്ന പ്രവവാസി മലയാളികൾക്ക് കേന്ദ്രത്തിെൻറ സേവനങ്ങളിൽ മുൻഗണന നൽകുമെന്നും വാഗ്ദാനമുണ്ട്. മാവേലിക്കരയിലെ അനുഭവത്തിെൻറ അടിസ്ഥാനത്തിൽ ഭാവിയിൽ കൂടുതൽ സ്ഥലങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നും ബജറ്റിൽ പറയുന്നു. അതേസമയം പ്രവാസിക്ഷേമത്തിനുള്ള മൊത്തം തുകയിൽ വലിയ വർധനയില്ല. കഴിഞ്ഞ തവണ 80 കോടി രൂപ അനുവദിച്ചപ്പോൾ ഇത്തവണ ഒരു കോടി മാത്രമാണ് വർധിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.