ഷാർജ: നിങ്ങളുടെ വീട്ടിൽ വന്ന് കുറഞ്ഞ വിലക്ക് കുടിവെള്ളം ലഭിക്കുമെന്ന് പറഞ്ഞ് ആരെങ്കിലും കൂപ്പൺ ബുക്ലെറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ടോ? അംഗീകൃത വിതരണക്കാരുടെ പ്രതിനിധിയാണോ എന്ന് ഉറപ്പുവരുത്താതെ പണം നൽകരുതേ. വ്യാജ വാഗ്ദാനവുമായി വന്ന് പണം പിടുങ്ങുന്ന ഇത്തരക്കാർ വിവിധ എമിറേറ്റുകളിൽ പല രീതിയിൽ തട്ടിപ്പുകൾ നടത്തുന്നതായാണ് വിവരം. ഇൗയിടെ ഷാർജ ഖാസിമിയ്യ മഹ്ത മേഖലയിൽ ഇത്തരം തട്ടിപ്പ് അരങ്ങേറി. 99 ദിർഹം നൽകി കുടിവെള്ള കൂപ്പൺ ബുക്ലെറ്റ് വാങ്ങിയാൽ എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും വീട്ടിലേക്ക് ആവശ്യമായ കുടിവെള്ളം എത്തിച്ചു നൽകും എന്നാണ് കണ്ടാൽ മാന്യനെന്നു തോന്നുന്ന യുവാവ് വാഗ്ദാനം നൽകിയത്.
പ്രമുഖ ബ്രാൻറിെൻറ കുടിവെള്ളം പതിവായി ഉപയോഗിച്ചു വരുന്ന പലരും ആദായകരമായ ഒാഫർ കേട്ട് ഉടനെ പണം നൽകി കൂപ്പൺ വാങ്ങുകയും ചെയ്തു. എന്നാൽ വന്നയാൾ പോയ ശേഷം വിശദമായി നോക്കുേമ്പാഴാണ് പ്രമുഖ ബ്രാൻറിെൻറതിനു സാമ്യമുള്ള ഡിസൈനും ലോഗോയുമാണെന്ന് മനസിലാവുന്നത്. കൂപ്പണിൽ ചേർത്തിരിക്കുന്ന നമ്പറിൽ വിളിച്ചപ്പോഴാവെട്ട അതു നിലവിലില്ല എന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് ഷാർജയിലെ താമസക്കാരനായ നൗഷാദ് ഹനീഫ പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞിട്ടും വെള്ളവും എത്തിയിട്ടില്ല.സമാനമായ രീതിയിൽ വിവിധ റസ്റ്റോറൻറുകളുടെ പ്രമോഷനൽ കൂപ്പണുകൾ എന്ന പേരിലും തട്ടിപ്പുകാർ ജനങ്ങളിൽ നിന്ന് പണം പിടുങ്ങാൻ ശ്രമം നടത്തി വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.