ഏ​ഷ്യ​ൻ ക​പ്പ്: സ​ങ്ക​ട​ക്ക​ട​ലാ​യി ഗാ​ല​റി

അ​ബൂ​ദ​ബി: ആ​വേ​ശ​ക്ക​ട​ലാ​യി എ​ത്തി​യ ആ​രാ​ധ​ക കൂ​ട്ട​ങ്ങ​ളെ ക​ണ്ണീ​ര​ണി​യി​ച്ച് യു.​എ.​ഇ ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബാ​ളി​ൽ​നി​ന്ന് പു​റ​ത്ത് . കൊ​ട്ടും കു​ര​വ​യു​മാ​യി ഗാ​ല​റി കീ​ഴ​ട​ക്കി​യ കാ​ണി​ക​ൾ തു​ട​ക്കം മു​ത​ൽ യു.​എ.​ഇ​യു​ടെ വി​ജ​യ​ത്തി​നാ​യി കൈ​യ​ടി​ച്ചെ​ങ്കി​ലും ആ​ശ്വാ​സ ഗോ​ൾ പോ​ലും ക​ണ്ടെ​ത്താ​നാ​വാ​ത്ത​തി​ൽ മ​നം​നൊ​ന്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്നു. ആ​ദ്യ പ​കു​തി​യി​ൽ ര​ണ്ട് ഗോ​ൾ വീ​ണെ​ങ്കി​ലും ത​ങ്ങ​ളു​ടെ ഇ​ഷ് ട ​താ​ര​ങ്ങ​ളു​ടെ മാ​ന്ത്രി​ക കാ​ലു​ക​ൾ അ​വ തി​രി​ച്ച​ടി​ക്കു​മെ​ന്ന് ത​ന്നെ അ​വ​ർ വി​ശ്വ​സി​ച്ചു. എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ട് ഗോ​ൾ കൂ​ടി വ​ഴ​ങ്ങാ​നാ​യി​രു​ന്നു യു.​എ.​ഇ ടീ​മി െൻ​റ വി​ധി.

യു.​എ.​ഇ പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ളും അ​ട​ക്കം വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് യു.​എ.​ഇ​യെ പി​ന്തു​ണ​ക്കാ​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യി​രു​ന്ന​ത് . വൈ​കു​ന്നേ​ര​ത്തോ​ടെ ന​ഗ​ര​ത്തി​ൽ വ​ലി​യ ഗ​താ​ഗ​ത തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. യു.​എ.​ഇ​യു​ടെ പ​താ​ക വീ​ശി​യും പ​താ​ക നി​റ​മു​ള്ള വ​സ് ത്ര​ങ്ങ​ള​ണി​ഞ്ഞും നി​ര​വ​ധി പേ​രാ​ണ് സ് ​റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ​ത് . വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ വാ​യി​ച്ചും ആ​വേ​ശ വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യും അ​വ​ർ ടീ​മി​നെ പ്ര​ചോ​ദി​പ്പി​ച്ചെ​ങ്കി​ലും ക​ലാ​ശ​ക്ക​ളി​ക്ക് യോ​ഗ്യ​ത നേ​ടാ​നാ​വാ​തെ ഹൃ​ദ​യ​ത്തി​ൽ ചേ​ർ​ത്ത ടീം ​പു​റ​ത്താ​യ​തി​ൽ ക​ണ്ണീ​ര​ണി​ഞ്ഞ് അ​വ​ർ മ​ട​ങ്ങി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.