ദുബൈ: യൂത്ത് ഇന്ത്യ റാഷിദിയ, ഒരുമ, വർക്ക ക്വീൻസ് കൂട്ടായ്മകളുമായി സഹകരിച്ചു നൊസ്റ്റാൾജിയ സംഘടിപ്പിച്ച കായികമേളയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറിൽ പരം ആളുകൾ പങ്കെടുത്തു. നാലു ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടന്നത്. ദീർഘപ്രവാസം നയിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബ്ദുറഹ്മാന് ത്രീ ലൈൻ ഷിപ്പിംഗ് സാരഥി റഫീഖ് ഓമശ്ശേരി ഉപഹാരം നൽകി. സജി കുമാർ, അലി മുഹമ്മദ്, ഷെറിൻ യഹ്യ, സന്തോഷ്, ഷഫീഖ് അൽ നൂർ, ജുബ്നു റഫീഖ്, മഹമൂദ്, ഫസീം, ഷഫീഖ് അറക്കൽ, ഖലീലുറഹ്മാൻ, വിഷ്ണു, നസീർ തിരുനാവായ, നാസർ ഒളകര, രാമകൃഷ്ണൻ, സനോജ് പട്ടാലി, ദിവ്യ, കരീഷ്, പ്രവീണ, ജയപ്രകാശ്, എന്നിവർ നേതൃത്വം നൽകി. സുഹൈൽ വലിയ പറമ്പിൽ മത്സരങ്ങൾ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.