ദുബൈ: വർണ നൃത്ത കലാക്ഷേത്രയുടെ അഞ്ചാമത് വാർഷികം ‘നാട്യോത്സവം 2019’ അൽ ബർഷ ജെംസ് വേൾഡ് അക്കാദമിയിൽ നടന്നു. ദുബൈ പൊലീസ് കേണൽ അഹമദ് മുഹമ്മദ് അൽ മുഹൈരി മുഖ്യാതിഥിയായി. ഡോ.ലക്ഷ്മി മേനോൻ, ഡോ.റൻഷി രഞ്ജിത്, ചലച്ചിത്ര താരങ്ങളായ രശ്മി മേനോൻ, രാധിക എന്നിവർ സന്നിഹിതരായിരുന്നു. പ്രമുഖ നർത്തകി ദിൽനാ ദിനേശിെൻറ സംവിധാനത്തിൽ അരങ്ങേറിയ നാട്യോത്സവത്തിൽ വിദ്യാർത്ഥികളുടെ നൃത്തനൃത്യങ്ങൾ അഞ്ച് മണിക്കൂറോളം നീണ്ടു. ‘രാവണേശ്വരൻ’ നാട്യ നാടകവും അരങ്ങേറി. ബിജീഷ് കൃഷ്ണയുടെ വായ്പാട്ട്, ചാരുദത്തിെൻറ മൃദംഗം, സുരേഷ് നമ്പൂതിരിയുടെ വയലിൻ എന്നിവ കലാവിരുന്നിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.