ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ്​ സ്​​കൂ​ളി​ൽ സ​ഹി​ഷ്​​ണു​താ വ​ർ​ഷ പ​രി​പാ​ടി

ദു​ബൈ: ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ്​ സ്​​കൂ​ളി​ലെ യു.​എ.​ഇ സ​ഹി​ഷ്​​ണു​താ വ​ർ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ഒ​രു​മി​ച്ചു ചേ​ർ​ന്ന്​ നി​ന്ന്​ യു.​എ.​ഇ ഭൂ​പ​ടം നി​ർ​മി​ച്ചാ​ണ്​ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. ഇ​രു​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ഇൗ ​സ്​​കൂ​ളി​ൽ പ​ഠി​ക്കു​ന്ന​ത്. സ്വ​ന്തം രാ​ജ്യ​ങ്ങ​ളു​ടെ പ​ര​മ്പ​രാ​ഗ​ത വ​സ്​​ത്ര​ങ്ങ​ൾ ധ​രി​ച്ചാ​ണ്​ ഇ​വ​ർ ഭൂ​പ​ട​മൊ​രു​ക്കു​ന്ന​തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. 200​ഒാ​ളം രാ​ജ്യ​ക്കാ​ർ സ​ഹി​ഷ്ണു​ത​യോ​ടും സാ​ഹോ​ദ​ര്യ​ത്തോ​ടെ​യും അ​ധി​വ​സി​ക്കു​ന്ന യു. ​എ. ഇ ​ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്ക്ത​ന്നെ വ​ലി​യ മാ​തൃ​ക​യാ​ണെ​ന്ന്​ പ്രി​ൻ​സി​പ്പാ​ൾ അ​ബ്ദു​ല്ല​ക്കു​ട്ടി പ​റ​ഞ്ഞു. വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കി​ട​യി​ൽ സ​ഹി​ഷ്ണു​ത​യും സാ​ഹോ​ദ​ര്യ​വും പ​രി​പോ​ഷി​പ്പി​ക്കു​വാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള മു​ഴു​വ​ർ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്പ​ദ്ധ​തി ത​യ്യാ​റാ​ക്കി​യ​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
വൈ​സ്പ്രി​ൻ​സി​പ്പാ​ൾ​ആ​നി​മാ​ത്യു, മാ​നേ​ജ​ർ ത​ഖി​യ ഉ​സ്‌​മാ​ൻ, സൂ​പ്പ​ർ​വൈ​സ​ർ സ​ഫീ​ന ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.