അബൂദബി: സൗദി അറേബ്യയും യു.എ.ഇയും തമ്മിലുള്ള ഇടപാടുകൾക്ക് ഏകീകൃത ഡിജിറ്റൽ കറൻസി പ്രഖ്യാപിച്ചു. ‘അബീർ’ എന്ന പേരിലാണ് ബ്ലോക് ചെയിൻ അടിസ്ഥാനമായ കറൻസി ഉപയോഗിക്കുക. സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി, യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് എന്നിവയാണ് അബീര്‍ എന്ന പേരില്‍ ഡിജിറ്റല്‍ കറന്‍സി പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ധനവിനിമയത്തിനായിരിക്കും തുടക്കത്തില്‍ ഈ ഡിജിറ്റല്‍ കറന്‍സി ഉപയോഗിക്കുക. സംവിധാനം നിലവില്‍ വന്ന ശേഷം ഇതിെൻറ ഗുണദോഷങ്ങളെ കുറിച്ച് പഠിക്കാനാണ് തീരുമാനം.
യു.എ.ഇ-^സൗദി ധനവിനിമയത്തിെൻറ ചെലവ് കുറക്കുകയാണ് അബീറിെൻറ പ്രാഥമിക ലക്ഷ്യം. യു.എ.ഇയിലെയും സൗദിയിലെയും തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകള്‍ക്ക് മാത്രമായിരിക്കും ഇതില്‍ ഇടപാടുകള്‍ സാധ്യമാവുക. സാങ്കേതിക പ്രശ്നങ്ങളൊന്നും നേരിടുന്നില്ലെങ്കില്‍ നിയമനിര്‍മാണം നടത്തി കൂടുതല്‍ ഇടപാടുകള്‍ ഇതുവഴിയാക്കുമെന്ന് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍ പറഞ്ഞു. ഡിജിറ്റല്‍ കറന്‍സിക്കായി രൂപവത്കരിച്ച എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അബൂദബിയില്‍ നടന്ന ആദ്യ യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാ
യത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.