ബ​ഹ്​​റൈ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​ൻ പ​ഴ​യ വി​മാ​നം തു​റ​മു​ഖ​ത്തെ​ത്തി​ച്ചു; ‘അ​ടി​യ​ന്ത​ര ലാ​ൻ​ഡി​​ ങ്​’ എ​ന്ന്​ പ്ര​ചാ​ര​ണം

ഫു​ജൈ​റ: ബ​ഹ്​​റൈ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​ൻ ഫു​ജൈ​റ തു​റ​മു​ഖ​ത്തെ​ത്തി​ച്ച വി​മാ​ന​ത്തെ കു​റി​ച്ച് ​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഉൗ​ഹാ​പോ​ഹം പ​ര​ന്നു. ഫു​ജൈ​റ കോ​ർ​ണി​ഷി​ൽ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ൻ​ഡി​ങ്​ ന​ട​ത്തി എ​ന്നാ​യി​രു​ന്നു പ്ര​ചാ​ര​ണം. പു​തു​താ​യി നി​ർ​മി​ച്ച വാ​ട്ട​ർ തീം ​പാ​ർ​ക്കി​ൽ അ​ല​ങ്കാ​ര​മാ​യി വെ​ക്കു​ന്ന​തി​ന്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ കൊ​ണ്ടു​പോ​കാ​നാ​യി ഫു​ജൈ​റ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ട്ര​ക്കു​ക​ളി​ൽ തു​റ​മു​ഖ​ത്തെ​ത്തി​ച്ച ബോ​യി​ങ്​ 747 വി​മാ​ന​ത്തെ കു​റി​ച്ചാ​ണ്​ പ്ര​ചാ​ര​ണ​മു​ണ്ടാ​യ​ത്. പ​ഴ​ക്കം കാ​ര​ണം വി​മാ​ന​ത്തി​െ​ൻ​റ പ്ര​വ​ർ​ത്ത​നം നേ​ര​ത്തെ അ​വ​സാ​നി​പ്പി​ച്ച​താ​യി​രു​ന്നു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ചാ​ര​ണം അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു. ഇ​ത്ത​രം പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പ്​ ന​
ൽ​കി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.