ശൈ​ഖ്​ ഹം​ദാ​ൻ ഒ​ട്ട​ക ഒാ​ട്ട മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ഇ​ന്നു തു​ട​ക്കം

ദു​ബൈ: 950 ല​ക്ഷം ദി​ർ​ഹം സ​മ്മാ​ന​ത്തു​ക ന​ൽ​കു​ന്ന, ദു​ബൈ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ​മ​ക്​​തൂ​മി​െ​ൻ​റ നാ​മ​ധേ​യ​ത്തി​ലു​ള്ള ര​ണ്ടാ​മ​ത്​ അ​റേ​ബ്യ​ൻ ഒ​ട്ട​ക ഒാ​ട്ട ഉ​ത്സ​വ​ത്തി​ന്​ ഇ​ന്ന്​ തു​ട​ക്ക​മാ​വും. ശൈ​ഖു​മാ​രു​ടെ​യും ഗോ​ത്ര​വ​ർ​ഗ​ങ്ങ​ളു​ടെ​യും വി​വി​ധ ഇ​നം ഒ​ട്ട​ക​ങ്ങ​ൾ​ക്കാ​യി നാ​ലു കി​ലോ​മീ​റ്റ​ർ, അ​ഞ്ചു കി​ലോ​മീ​റ്റ​ർ, ആ​റു കി​ലോ​മീ​റ്റ​ർ, എ​ട്ടു കി​ലോ​മീ​റ്റ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ്​ മ​ത്സ​രം. അ​ൽ മ​ർ​മൂം സ്​​മാ​ർ​ട്ട്​ കാ​മ​ൽ റേ​സി​ങ്​ ട്രാ​ക്കി​ൽ പു​ല​ർ​ച്ചെ​യും ഉ​ച്ച​ക്കു ശേ​ഷ​വു​മാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ദേ​ശീ​യ ദി​ന ഒ​ട്ട​ക മാ​ര​ത്തോ​ൺ ഫെ​ബ്രു​വ​രി ര​ണ്ടി​നാ​ണ്. സ​മാ​പ​ന പ​രി​പാ​ടി​യി​ൽ ശൈ​ഖ്​ ഹം​ദാ​ൻ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.