​െഎ.​എ.​എ വേ​ള്‍ഡ് കോ​ണ്‍ഗ്ര​സ്സ്​ സ​ന്ദേ​ശ​വു​മാ​യി ദു​ബൈ​യി​ൽ റോ​ഡ് ഷോ

ദു​ബൈ: പ​ര​സ്യ^​മാ​ധ്യ​മ വാ​ണി​ജ്യ മേ​ഖ​ല​യു​ടെ ആ​ഗോ​ള സ​മ്മേ​ള​ന​മാ​യി അ​ടു​ത്ത​മാ​സം കൊ​ച്ചി​യി​ല്‍ ഇ​ ൻ​റ​ര്‍നാ​ഷ​ണ​ല്‍ അ​ഡ്വ​ര്‍ടൈ​സി​ങ്ങ് അ​സോ​സി​യേ​ഷ​ൻ (ഐ.​എ.​എ) ഒ​രു​ക്കു​ന്ന 44-ാമ​ത് വേ​ള്‍ഡ് കോ​ൺ​ഗ്ര​സി​ന െ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ദു​ബൈ​യി​ല്‍ റോ​ഡ് ഷോ ​സം​ഘ​ടി​പ്പി​ച്ചു. ഐ.​എ.​എ അ​സോ​സി​യേ​ഷ​ന്‍ മി​ഡി​ല്‍ ഈ​സ്​​റ്റ്​ ചാ​പ്‌​റ​റ​ർ ഹോ​ട്ട​ല്‍ സ്​​റ്റീ​ഗ​ന്‍ബ​ര്‍ഗി​ല്‍ ഒ​രു​ക്കി​യ പ​രി​പാ​ടി​യി​ല്‍ വ്യാ​പാ​ര വാ​ണി​ജ്യ, പ​ര​സ്യ​മേ​ഖ​ല​യി​ലെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ സം​ബ​ന്ധി​ച്ചു. ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി എ​ത്തു​ന്ന വേ​ള്‍ഡ് കോ​ണ്‍ഗ്ര​സ്സി​ന്റെ രൂ​പ​രേ​ഖ ഐ.​എ.​എ ചെ​യ​ര്‍മാ​നും പ്ര​സി​ഡ​ണ്ടു​മാ​യ ശ്രീ​നി​വാ​സ​ന്‍ സ്വാ​മി വി​ശ​ദീ​ക​രി​ച്ചു. വാ​ഷി​ങ്ട​ണ്‍, മോ​സ്‌​കോ, ബെ​യ്ജി​ങ്ങ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ​മ്മേ​ള​ന​ങ്ങ​ള്‍ക്ക് ശേ​ഷ​മാ​ണ് ഈ ​വ​ര്‍ഷം ഇ​ന്ത്യ​യെ വേ​ദി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. കൊ​ച്ചി​യി​ലെ ലു​ലു ഇ​ൻ​റ​ര്‍നാ​ഷ​ണ​ല്‍ ക​ണ്‍വെ​ന്‍ഷ​ന്‍ സെ​ൻ​റ​റി​ല്‍ ഫെ​ബ്രു​വ​രി 20 മു​ത​ല്‍ 22 വ​രെ​യാ​ണ് സ​മ്മേ​ള​നം. പ​ര​സ്യം , മാ​ര്‍ക്ക​റ്റി​ങ്ങ് , മാ​ധ്യ​മം തു​ട​ങ്ങി​യ മേ​ഖ​ക​ളി​ലെ നൂ​ത​ന പ്ര​വ​ണ​ത​ക​ള്‍ വേ​ള്‍ഡ് കോ​ണ്‍ഗ്ര​സ്സ് ച​ര്‍ച്ച ചെ​യ്യു​മെ​ന്ന് ശ്രീ​നി​വാ​സ​ന്‍ സ്വാ​മി പ​റ​ഞ്ഞു .

‘ബ്രാ​ന്‍ഡ് ധ​ര്‍മ്മ’​എ​ന്ന പ്ര​മേ​യ​ത്തി​ലൂ​ന്നി​യാ​ണ് സ​മ്മേ​ള​ന​മെ​ന്ന് വേ​ള്‍ഡ് കോ​ണ്‍ഗ്ര​സ്​ മു​ന്‍ പ്ര​സി​ഡ​ൻ​റും പ്ലാ​നി​ങ് ആ​ൻ​റ്​ മാ​ര്‍ക്ക​റ്റി​ങ് ചെ​യ​ര്‍മാ​നു​മാ​യ ര​മേ​ഷ് നാ​രാ​യ​ണ്‍ വി​ശ​ദീ​ക​രി​ച്ചു. ലോ​ക​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തോ​ളം പ്ര​തി​നി​ധി​ക​ള്‍ സം​ബ​ന്ധി​ക്കും. റി​ല​യ​ന്‍സ് ഇ​ൻ​ഡ​സ്ട്രീ​സ് ചെ​യ​ര്‍മാ​ന്‍ മു​കേ​ഷ് അം​ബാ​നി, യൂ​നി​ലി​വ​ന്‍ സി.​ഇ.​ഓ പോ​ള്‍ പോ​ള്‍ഡ​മാ​ന്‍, ശ്രീ ​ശ്രീ ര​വി​ശ​ങ്ക​ര്‍, ന​ന്ദ​ന്‍ നി​ലേ​ക​നി, അ​മി​താ​ഭ് ബ​ച്ച​ന്‍, ദീ​പി​ക പ​ദു​കോ​ണ്‍ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ര്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. കേ​ര​ള​ത്തി​െ​ൻ​റ ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ ലോ​ക​ത്തി​ന് മു​ന്നി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്താ​നും സ​മ്മേ​ള​നം ഉ​പ​ക​രി​ക്കു​മെ​ന്ന് ഐ.​എ.​എ വൈ​സ് പ്ര​സി​ഡ​ൻ​റും മാ​തൃ​ഭൂ​മി ജോ​യി​ൻ​റ്​ മാ​നേ​ജി​ങ്ങ് ഡ​യ​റ​ക​ട​റു​മാ​യ എം.​വി ശ്രേ​യാം​സ് കു​മാ​ര്‍ പ​റ​ഞ്ഞു. സ​മ്മേ​ള​ന വേ​ദി​യാ​വു​ന്ന ലു​ലു ക​ണ്‍വ​ന്‍ഷ​ന്‍ സെ​ൻ​റ​റി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ ലു​ലു ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ ചീ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍സ് ഓ​ഫീ​സ​ര്‍ വി.​ന​ന്ദ​കു​മാ​ര്‍ വി​ശ​ദീ​ക​രി​ച്ചു. ഐ.​എ.​എ. മി​ഡി​ല്‍ ഈ​സ്​​റ്റ്​ ഏ​രി​യ ഡ​യ​റ​ക്ട​ര്‍ സ​സാ​ന്‍ സെ​യി​ദി സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.