ദുബൈ: അമ്പതാം വര്‍ഷത്തിലേക്ക് കടക്കുന്ന മയ്യഴി മഹാത്മാഗാന്ധി ഗവ.ആര്‍ട്സ് കോളജിലെ പൂര്‍വിദ്യാര്‍ത്ഥികൾ മെഗാ സംഗമം നടത്തി. അദ്ധ്യാപകരെ ആദരിച്ചും പഴയകാല സുഹൃത്തുക്ക ളെ കണ്ടെത്തിയും ഒരു വട്ടം കൂടി എന്ന പേരില്‍ ദുബൈയിൽ സംഘടിപ്പിച്ച സംഗമത്തിന് വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധി പേരെത്തി. കോളജ് ഹിന്ദി പഠന വിഭാഗം മേധാവിയും മയ്യഴി എം.എല്‍.എയുമായ ഡോ.വി.രാമചന്ദ്രന് സംഗമം ഉദ്ഘാടനം ചെയ്തു. 50ാം വാര്‍ഷികത്തിെൻറ ഓര്‍മ്മക്കായി ജൂബിലി മന്ദിരം പണിയാന്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും അതിനുള്ള എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായും മയ്യഴി എം.എല്‍. എ പ്രഖ്യാപിച്ചു.
മയ്യഴിയുടെ കഥാകാരന് എം.മുകുന്ദന് മുഖ്യാതിഥിയായിരുന്നു. ലോകത്തിെൻറ ഏത് കോണിൽ പോയാലും മയ്യഴി എന്നത് അവിടെ പഠിച്ചിറങ്ങിയവരുടെയും ജനങ്ങളുടെയും വലിയ വികാരമാണെന്നും അതാണ് പൂര്‍വവിദ്യാര്‍ത്ഥികളുടെ സംഗമത്തിലൂടെ തെളിയുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ പ്രിന്‍സിപ്പലും കേരള സാഹിത്യ അക്കാദമി സെക്രട്ടറിയുമായ ഡോ.കെ.പി.മോഹനന്, മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ആൻറണി ഫെര്‍ണാണ്ടസ്, മുന്‍ അധ്യാപകനും പൂര്‍വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡണ്ടുമായ പ്രഫ. വി.കെ. വിജയന് , മുന്‍ ഭാരവാഹികളായ സി.എച്ച്.പ്രഭാകരന്, സോമന് പന്തക്കല്‍ എന്നിവർ ആശംസ നേര്‍ന്നു. മൊഹമ്മദ് സഫര്‍ സ്വാഗതവും പി.പി.ശശീന്ദ്രന് നന്ദിയും പറഞ്ഞു. പൂര്‍വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കലാപരിപാടികളും അരങ്ങേറി. കുടുംബങ്ങളു മീറ്റ് ആൻറ് ഗ്രീറ്റ് പരിപാടിക്ക് ജിനോസ് ബഷീര്‍, റീന അനില്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.