ദു​ബൈ കെ​യേ​ഴ്​​സി​െ​ൻ​റ സ്​​റ്റെം പ്രോ​​ഗ്രാ​മി​ന്​ യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ചി​​െ​ൻ​റ പ​ത്ത്​ ല​ക്ഷം ദി​ർ​ഹം

ദു​ബൈ: യു​ഗാ​ണ്ട​യി​ലെ പെ​ൺ​കു​ട്ടി​ക​ളി​ൽ ശാ​സ്​​ത്രം^​സാ​േ​ങ്ക​തി​ക​വി​ദ്യ^​എ​ൻ​ജി​നീ​യ​റി​ങ്​^​ഗ​ണി​ ത (സ്​​റ്റെം) വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള മു​ഹ​മ്മ​ദ്​ ബി​ൻ റാ ​ശി​ദ്​ ആ​ൽ മ​ക്​​തൂം ​ഗ്ലോ​ബ​ൽ ഇ​നീ​ഷ്യേ​റ്റീ​വി​െ​ൻ​റ ഭാ​ഗ​മാ​യി ദു​ബൈ കെ​യേ​ഴ്​​സി​​ന്​ യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ പ​ത്ത്​ ല​ക്ഷം ദി​ർ​ഹം സം​ഭാ​വ​ന ന​ൽ​കി. വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ അ​ടി​സ്​​ഥാ​ന ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളും അ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളു​െ​ട​യും യു​വാ​ക്ക​ളു​ടെ​യും ജീ​വി​തം മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നു​ള്ള ദു​ബൈ കെ​യേ​ഴ്​​സി​െ​ൻ​റ ദൗ​ത്യ​ത്തി​ന്​ 2017ൽ ​യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ പ്ര​ഖ്യാ​പി​ച്ച പി​ന്തു​ണ​യു​ടെ ഭാ​ഗ​മാ​യാ​ണ്​ സം​ഭാ​വ​ന.

യു​ഗാ​ണ്ട​യി​ലെ പെ​ൺ​കു​ട്ടി​ക​ളി​ൽ സ്​​റ്റെം വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള ദു​ബൈ കെ​യേ​ഴ്​​സി​െ​ൻ​റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന്​ യു.​എ.​ഇ എ​ക്​​സ്​​ചേ​ഞ്ച്​ ഗ്രൂ​പ്പ്​ സി.​ഇ.​ഒ പ്ര​മോ​ദ്​ മ​ങ്ങാ​ട്ട്​ പ​റ​ഞ്ഞു. സാ​മൂ​ഹി​ക​മാ​യി ഉ​ന്ന​തി​യി​ല​ല്ലാ​ത്ത സ​മൂ​ഹ​ങ്ങ​ളി​ൽ ക്രി​യാ​ത്​​മ​ക മാ​റ്റം സൃ​ഷ്​​ടി​ക്കു​ക​യെ​ന്ന യു.​എ.​ഇ എ​ക്​​സ്​​േ​ച​ഞ്ചി​െ​ൻ​റ അ​ജ​ണ്ട​​യു​മാ​യി പാ​ര​സ്​​പ​ര്യ​മു​ള്ള​താ​ണ്​ ദു​ബൈ കെ​യേ​ഴ്​​സി​െ​ൻ​റ യു​ഗാ​ണ്ട​യി​ലെ പ​ദ്ധ​തി​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ജ്ഞ​ത നി​ർ​മാ​ർ​ജ​നം ചെ​യ്​​ത്​ സ​മൂ​ഹ​ങ്ങ​ളെ ശാ​ക്​​തീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​െ​ട​യു​ള്ള ത​ങ്ങ​ളു​ടെ പ്ര​യ​ത്​​ന​ങ്ങ​ൾ​ക്കു​ള്ള വ​ലി​യ പി​ന്തു​ണ​യാ​ണ്​ യു.​എ.​ഇ എ​ക്​​സ​്​​ചേ​ഞ്ച്​ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന്​ ദു​ബൈ കെ​യേ​ഴ്​​സ്​ സി.​ഇ.​ഒ താ​രി​ഖ്​ മു​ഹ​മ്മ​ദ്​ അ​ൽ ജു​ർ​ജ്​ പ​റ​ഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.