‘കാ​​ലു​​ഷ്യം നീ​​ക്കാ​​ൻ കഴിയുന്നത്​ ​ സ്​​​നേ​​ഹ​​ത്തി​​നു മാ​​ത്രം’

ക​​ൽ​​ബ: ക്രി​​സ്മ​​സും പു​​തു​​വ​​ത്സ​​ര​​വും ന​​ൽ​​കു​​ന്ന​​ത് ന​​ന്മ​​യു​​ടെ​​യും സ്നേ​​ഹ​​ത്തി​െ​​ ൻ​​റ​​യും ത്യാ​​ഗ​​ത്തി​െ​​ൻ​​റ​​യും സ​​ന്ദേ​​ശ​​മാ​​ണെ​​ന്ന് ഫാ​​ദ​​ർ ദേ​​വ​​സ്സി​​ക്കു​​ട്ടി പ​​റ​​ഞ ്ഞു. ക​​ലു​​ഷി​​ത കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ദൈ​​വ ചി​​ന്ത​​ക​​ൾ​​ക്കും സ്നേ​​ഹ​​ത്തി​​നും മാ​​ത്ര​​മേ മാ​​റ്റം ഉ​​ണ്ടാ​​ക്കാ​​ൻ ക​​ഴി​​യൂ. കു​​ഞ്ഞു​​ങ്ങ​​ൾ​​ക്ക്​ ക​​രു​​ണ​​യും വാ​​ത്സ​​ല്യ​​വും ന​​ൽ​​കു​​ക​​യും മു​​തി​​ർ​​ന്ന​​വ​​രെ ബ​​ഹു​​മാ​​നി​​ക്കാ​​നും സ​​ഹ​​ജീ​​വി​​സ്നേ​​ഹം പു​​ല​​ർ​​ത്താ​​നും പു​​തു ത​​ല​​മു​​റ​​യെ പ​​ഠി​​പ്പി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ക​​ൽ​​ബ ഇ​​ന്ത്യ​​ൻ സോ​​ഷ്യ​​ൽ ആ​​ൻ​​ഡ് ക​​ൾ​​ച്ച​​റ​​ൽ ക്ല​​ബ്ബി​​ൽ ക്രി​​സ്മ​​സ് പു​​തു​​വ​​ത്സ​​ര ആ​​ഘോ​​ഷം ഉ​​ദ്​​​ഘാ​​ട​​നം ചെ​​യ്തു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ക്ല​​ബ് ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി.​​അ​​ബൂ​​ബ​​ക്ക​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വൈ​​സ് പ്ര​​സി​​ഡ​​ൻ​​റ്​ റ്റി ​​പി. മോ​​ഹ​​ൻ​​ദാ​​സ്, ജോ.​​സെ​​ക്ര​​ട്ട​​റി സി.​​എ​​ക്സ് ​​ആ​​ൻ​​റ​​ണി, ട്ര​​ഷ​​റ​​ർ വി.​​ഡി മു​​ര​​ളീ​​ധ​​ര​​ൻ, ആ​​ർ​​ട്സ് സെ​​ക്ര​​ട്ട​​റി വി.​​അ​​ഷ്‌​​റ​​ഫ്, ക​​ൺ​​വീ​​ന​​ർ കെ.​​സു​​ബൈ​​ർ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഗാ​​ന​​മേ​​ള, നാ​​ട​​ൻ നൃ​​ത്ത​​ങ്ങ​​ൾ, ഒ​​പ്പ​​ന, മാ​​ർ​​ഗം ക​​ളി, തി​​രു​​വാ​​തി​​ര, സി​​നി​​മാ​​റ്റി​​ക് ഡാ​​ൻ​​സ്, അ​​റ​​ബി​​ക് ഡാ​​ൻ​​സ്, ക്രി​​സ്തു​​മ​​സ് ക​​രോ​​ൾ, സാ​​ന്താ​​ക്ലോ​​സ് തു​​ട​​ങ്ങി വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ൾ ത​​ട്ടു​​ക​​ട തു​​ട​​ങ്ങി​​യ​​വ ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​ബ്ദു​​ൽ ക​​ലാം, ശി​​വ​​ദാ​​സ​​ൻ, കെ.​​പി മു​​ജീ​​ബ്, സ​​മ്പ​​ത് കു​​മാ​​ർ, അ​​ഷ്‌​​റ​​ഫ് പൊ​​ന്നാ​​നി, സൈ​​നു​​ദ്ദീ​​ൻ നാ​​ട്ടി​​ക, വ​​നി​​താ വി​​ഭാ​​ഗം ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ഹ​​സീ​​ന അ​​ബൂ​​ബ​​ക്ക​​ർ, റ​​ജീ​​ന ഹ​​സ്സ​​ൻ, ജ​​യ​​ശ്രീ മോ​​ഹ​​ൻ​​ദാ​​സ്, സീ​​മ ഉ​​ദ​​യ​​കു​​മാ​​ർ, റ​​ഫി​​യ ഹം​​സ, ബാ​​ല​​വേ​​ദി ഭാ​​ര​​വാ​​ഹി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.