ഫുജൈറ: പ്രവാസത്തിെൻറ ചരിത്രവും ഇമറാത്തിെൻറ പൈതൃകവും വിളങ്ങി നിൽക്കുന്ന ഖോർഫു ഖാൻ തീരത്തെ ഇതിഹാസ തെരുവിെൻറ പുനർ നിർമ്മാണ പ്രവർത്തങ്ങൾ സജീവമായി. ഖോർഫുഖാൻ ന ിവാസികൾക്ക് ഏറെ ആത്മബന്ധമുള്ള ഇൗ തെരുവിെൻറ പുനർനിർമാണം ഷാർജ ഹെറിറേറജ് വകു പ്പിെൻറ മേൽനോട്ടത്തിൽ ഏറെ മുൻപേ തുടങ്ങിയിരുന്നു. തീരത്തെ പൈതൃക നിർമ്മിതികളുടെ പ ുനരുദ്ധാരണമാണ് ആദ്യഘട്ടത്തിൽ ചെയ്തത്.
പുത്തൻ ബഹുനില കെട്ടിടങ്ങൾക്കിടയിൽ ഓർമ്മ തെറ്റുപോലെ തകർന്നു കിടക്കുന്ന ഉരുളൻ കല്ലുകൾ മണ്ണു കുഴച്ച് പടുത്ത ഭവനങ്ങൾ ഒ ന്നൊന്നായി പുനർ നിർമ്മിച്ചു വരികയാണ്.
അഞ്ച് ദിർഹം നോട്ടിെൻറ പിന്നിൽ കാണുന്ന തീ രത്തിന് ഒപ്പമുള്ള മിനാരമുള്ള പ്രസിദ്ധമായ സാലിം മുത്തവ്വ മസ്ജിദാണ് ആദ്യം പുനർ നിർ മ്മിച്ചത്. പാരമ്പര്യ നിർമ്മിതിയുടെ തനിമ ഒട്ടും ചോർന്നു പോകാതെയാണ് പുനരുദ്ധാരണം. 1960^1970 കളിൽ ഖോർഫുഖാൻ തീരത്ത് ലോഞ്ചുകളിൽ വന്നിറങ്ങിയ പതിനായിരക്കണക്കിന് മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് അഭയം നൽകിയ തെരുവാണിത് . തെരുവിന് തൊട്ടടുത്ത മുഖൈബി തീരത്താണ് അന്ന് ലോഞ്ചുകൾ അടുത്തിരുന്നത്.പ്രവാസത്തിെൻറ ഗേററ് വേ എന്ന് വിളിക്കാവുന്ന തരത്തിലെ ഈ തീരം പഴയ വാണിജ്യ കേന്ദ്രം കൂടിയാണ്. ഇറാഖിലെ ബസറയിൽ നിന്ന് ഈത്തപ്പഴം ഇത് വഴിയാണ് ബേപ്പുരിലേക്കും , ഗുജറാത്തിലെ കച്ചിലേക്കും പോയിരുന്നത്. ഈത്തപ്പഴത്തിെൻറ കൂടെ ഇന്ത്യയിലേക്ക് സ്വർണ്ണം കടത്തി പിടിയിലായി കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്ന അറബികളിൽ ഖോർഫുകാനിൽ നിന്നുള്ളവരും ഉണ്ടായിരുന്നു.
ദുബൈ പൊന്ന് തേടി ഈ തീരത്തെത്തിയ ഹതഭാഗ്യരായ നമ്മുടെ നിരവധി മുൻഗാമികൾ ഈ കടലിെൻറ ആഴങ്ങളിൽ മുങ്ങി പോയിട്ടുണ്ട്. പ്രസിദ്ധമായ കാലിക്കറ്റ് ഹോട്ടലും ഈ തെരുവിലാണുള്ളത് .ഹോട്ടൽ പരമ്പരാഗത രീതിയിൽ പുനർ നിർമ്മിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള മുഴുവൻ ചെലവും ഷാർജ ഹെറിറ്റേജ് വകുപ്പ് വഹിക്കും. പ്രവാസത്തിെൻറ ആദ്യകാലത്ത് ഈ തെരുവിൽ ഉണ്ടായിരുന്ന സ്വദേശികളായ ഹസ്സൻ ഖാദിയും, അനുജൻ അഹമ്മദ് ഖാദിയും നടത്തിയ മക്ഹ ഖാദി നിന്നിടം ഇന്ന് പുത്തൻ ബഹുനില കെട്ടിടമാണ്. അലി ഇബ്രാഹി മിനെറ അനാദി കട, കയറും, ഉപ്പും, മരവും വിൽക്കുന്ന അലി മിർസയുടെ കട, അഹ്മദ് ലൻ ഗുവിെൻറ തുണിക്കട, യൂസുഫ് യാഖൂബ് അൽ കയ്യാത്തിെൻറ ടെലറിംഗ് ഷോപ്പ്, ഹാജി സലേഹിെൻറ മൽസ്യ ബന്ധന വസ്തുക്കൾ വിൽക്കുന്ന കട ,അബ്ദുല്ല ലൽ ഗുവിെൻറ ഈത്തപ്പഴവും തമ്പാക്കും വിൽക്കുന്ന കട എന്നിവയും തെരുവിലുണ്ടായിരുന്നു.
ഒരു കട ഇന്നും പഴമയോടെ തനിമയോടെ നിലനിൽക്കുന്നുണ്ട് ^അൽ ഷറഖ് ഷോപ്പ്. തീരത്തെ ആദ്യ കാല കച്ചവടക്കാരനായ ജാസിം മുഹമ്മുദ് സലേഹ് ആണ് ഉടമസ്ഥൻ. 1972 മുതൽ ഇദ്ദേഹത്തിെൻറ സഹായിയായി വർത്തിക്കുന്ന കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അബ്ദുൽ വഹാബ് ആണ് കട നോക്കി നടത്തുന്നത്. കോഴിക്കോട്ട് നിന്ന് കൊണ്ടുവരുന്ന ചൂടിക്കയർ, സുർക്കയിൽ മുളക് ,വെളുത്തുള്ളി ,കാരറ്റ എന്നിവ ഇട്ട് തയ്യാറാക്കിയ അച്ചാർ,ബദാം വാറ്റി എടുത്ത താടി മാർക്ക് സിറപ്പ് ,മുംബെയിൽ നിന്ന് വരുന്ന ബോട്ടിെൻറ ഇരുമ്പ് ആങ്കർ എന്നിവയാണ് വിൽപ്പനക്ക് വച്ചിരിക്കുന്നത്. അച്ചാറും സിറപ്പും ഇവിടെ നിന്ന് ദുബൈയിലേക്കും,അബൂദബി യിലേക്കും സ്വദേശികൾ വാങ്ങി കൊണ്ടു പോകുന്നുണ്ട്.എങ്കിലും ആദ്യ കാലത്തെ കച്ചവടമില്ല . മനുഷ്യ സ്നേഹിയായ ഹസ്സൻ ഖാദിയെ പോലുള്ള ഈ തീരത്തെ നന്മ നിറഞ്ഞ മനുഷ്യരാണ് ഉടുതുണിക്ക് മറുതുണിയില്ലാതെ പാതിരാവിൽ ദുരിത കടൽ താണ്ടി തീരമണഞ്ഞ പ്രവാസികൾക്ക് അത്താണിയായത്.
ഭക്ഷണം, കാലിലിടാൻ ചെരുപ്പ് , ദുബൈയിലേക്കുള്ള വണ്ടി കൂലിയായ ഇന്ത്യയുടെ 10 രൂപ ഇവയൊക്കെയാണ് അന്ന് നൽകിയത്. 2009ലാണ് ഹസ്സൻ ഖാദി മരിച്ചത് . നന്മ മരമായ് മരണം വരെ അദ്ദേഹം കർമ്മനിരതനായിരുന്നു. നന്മകൾ ഇവിടം കൊണ്ട് അവസാനിച്ചില്ല, ഇന്നും നിരവധി അറബികൾ കാലിക്കറ്റ് ഹോട്ടലിൽ ചെന്ന് പണം ഏൽപ്പിക്കും^ പ്രവാസികൾക്ക് ഭക്ഷണം സൗജന്യമായി കൊടുക്കാൻ. പ്രവാസിയായി എത്തിയ അബ്ദുൽ ഖാദറും,അബൂബക്കർ മൗലവിയും ചേർന്നാണ് കാലിക്കറ്റ് ഹോട്ടൽ തുടങ്ങിയത്. പ്രവാസികളായ പാവങ്ങൾക്ക് സൗജന്യമായി കഞ്ഞി കൊടുത്തിരുന്നതിനാൽ അബുബക്കർ മൗലവിയെ കഞ്ഞി മൗലാനാ എന്നാണ് വിളിച്ചിരുന്നത്.ഇന്ന് പാലക്കാട്ട് പെരുമണ്ണൂർ സ്വദേശി സിദ്ധീഖാണ് ഹോട്ടൽ നടത്തുന്നത്. ഇദ്ദേഹം അടുത്ത കാലത്ത് ഏറെ തുക ചെലവഴിച്ച് നവീകരിച്ച തൊട്ടടുത്തള്ള റെഡിമെയ്ഡ് കടയുടെ നിർമ്മിതികൾ പൊളിച്ച് നീക്കിയാണ് പുനർ നിർമാണം.
വ്യാപരത്തിെൻറയും സമൃദ്ധിയുടെയും ഒരു സുവർണ്ണ കാലഘട്ടവും ഈ തെരുവിെൻറ ചരിത്രത്തിൽ ഉണ്ട് . യു.എ.ഇ പെട്രോ ഡോളറിൽ വളർന്നപ്പോൾ തെരുവിന് തൊട്ടടുത്തുള്ള ഖോർഫുഖാൻ പോർട്ടിലുടെ ഇറാനിലേക്ക് ചരക്ക് കയറ്റി അയച്ചിരുന്ന കാലം .1970 മുതൽ 1981 വരെ ഇറാനിലേക്ക് ലോഞ്ചുകളിൽ തെരുവിലെ മലയാളി കച്ചവടക്കാരാണ് ലോഡ് കണക്കിന് ഇലക്ട്രോണിക് ഉപകരണങ്ങൾ ദുബൈയിൽ നിന്ന് എത്തിച്ച് നൽകിയിരുന്നത്. ഇറാൻ^ഇറാഖ് യുദ്ധത്തോടെ ആ പ്രതാപം അസ്തമിച്ചു.അൽ കബീർ ഇലക്ട്രോണിക്സ് എന്ന സ്ഥാപനം നടത്തിയിരുന്ന ശാന്തപുരം സ്വദേശി ഉസ്മാനെ പോലുള്ളവർ കച്ചവടം കുറഞ്ഞതോടെ പിടിച്ച് നിൽക്കാനാവതെ രംഗമൊഴിഞ്ഞു. ഇതിനിടയിൽ ഖോർഫുഖാനും ഏറെ വളർന്നു. പുത്തൻ റോഡുകളും കടകളുമായി. ഇന്ന് കാട്ടിലങ്ങാടി സ്വദേശി പരേതനായ മൊയ്തിൻ ഹാജിയുടെ കേരള സ്റ്റോർ കാലിക്കറ്റ് ഹോട്ടൽ തെരുവിെൻറ പ്രതാപ ശേഷിപ്പായി ബാക്കിയുണ്ട്.
ഒമാൻ പ്രവിശ്യയിൽ ഉൾപ്പെട്ടിരുന്ന ഈ തീരങ്ങളുടെ നിയന്ത്രണം 1965 മുതൽ 77 വരെ ബ്രിട്ടിഷ് സേനക്കായിരുന്നു അന്നൊക്കെ സ്വദേശികളായ അറബികൾ കുവൈത്തിലേക്കും സൗദിയിലേക്കും ജോലി തേടി പോകുകയായിരുന്നു പതിവ് .അരി ,ഗോതമ്പ്, പഞ്ചസാര ,മണ്ണെണ്ണ , തുടങ്ങി ജീവിതാവശ്യത്തിനുള്ള എല്ലാ സാധനങ്ങളും പുറമേ നിന്ന് വരണം .വീട് നിർമാണത്തിനാവശ്യമായ മരം ഇന്ത്യ , ഇറാൻ എന്നിവിടങ്ങളിൽ നിന്നാണ് എത്തിയിരുന്നത്. ലോഞ്ചുകൾ അടുക്കാൻ ആദ്യം കിട്ടുന്ന കര എന്ന പ്രത്യേകതയും ഈ തീരത്തിനുണ്ടായിരുന്നു.വലിയ ലോഞ്ചുകൾക്ക് അടുക്കാൻ സൗകര്യമുണ്ടായിരുന്നില്ല. കടലിൽ നിന്ന് ചെറിയ വഞ്ചികളിൽ കരക്കെത്തിക്കുകയായിരുന്നു പതിവ്. ഗതകാല സ്മരണകൾ പുതുക്കി സ്വദേശികൾ ഇന്നും പ്രഭാതങ്ങളിൽ കാലിക്കറ്റ് ഹോട്ടലിന് മുന്നിലിട്ട കസേരയിൽ ഇരുന്ന് ഒരു പ്ലെയിറ്റിൽ നിന്ന് സബ് ജിയും, കീമയും , പൊറോട്ടയും കഴിക്കാനെത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.