ദുബൈ: സമ്മാനങ്ങളുടെയും സന്തോഷത്തിെൻറയും ആഘോഷമാണ് ദുബൈ ഷോപ്പി ങ് ഫെസ്റ്റിവൽ. എന്നാലതു പങ്കുവെപ്പിേൻറതു കൂടിയാക്കി മനോഹരമ ാക്കുകയാണ് ഒരു മലയാളി സഹൃദയൻ. ഡി.എസ്.എഫ് കാലയളവിൽ സ്വർണം വ ാങ്ങുന്നവരിലെ ഭാഗ്യശാലികൾക്ക് ദിവസേന ലഭിക്കുന്ന കാൽകിലോ സ്വർണ്ണ സമ്മാനത്തിന് അർഹനായ തൃശുർ സ്വദേശി നൗഷാദാണ് ലഭിച്ചതിൽ നിന്ന് ഒരു മികച്ച പങ്ക് സാധുക്കൾക്കും രോഗം കൊണ്ട് വലയുന്നവർക്കുമായി നീക്കിവെക്കുവാൻ തീരുമാനിച്ചത്. കുടുംബാംഗങ്ങൾക്കായി മലബാർ ഗോൾഡ് ആൻറ് ഡയമണ്ട്സിൽ നിന്ന് സ്വർണം വാങ്ങിയതിനു പിറ്റേ ദിവസമാണ് വിജയിയായ വിവരം അറിയുന്നത്.
ദൈവം നൽകിയ സമ്മാനം സ്വന്തം ഉപയോഗത്തിനു മാത്രമല്ലെന്നും ആവശ്യക്കാർക്കു കൂടി കൈമാറുവാൻ തന്നെ ഏൽപ്പിച്ച സൂക്ഷിപ്പു മുതലാണെന്ന ബോധ്യമുള്ളതു െകാണ്ടാണ് അതിലൊരു പങ്ക് സാധുജനങ്ങൾക്ക് നൽകാൻ തീരുമാനിച്ചത്. ഭാര്യയെ ഇക്കാര്യം അറിയിച്ചപ്പോഴും നിറഞ്ഞ സന്തോഷം. സമ്മാനം എന്തു ചെയ്യാനാണ് പദ്ധതിയെന്ന് തിരക്കിയ ദുബൈ ഗോൾഡ് ആൻറ് ജ്വല്ലറി ഗ്രൂപ്പ് പ്രതിനിധികളോട് മാത്രമാണ് വീടിനു പുറത്ത് നൗഷാദ് തെൻറ ആഗ്രഹം പരസ്യപ്പെടുത്തിയിരുന്നത്.
ഇക്കാര്യം അറിഞ്ഞ് വിളിച്ചപ്പോൾ ഒരു കൈ ചെയ്യുന്ന ദാനം മറുകൈ അറിയാതിരിക്കെട്ട എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. നൗഷാദിെൻറ താൽപര്യം മാനിച്ച് അദ്ദേഹത്തിെൻറ വിശദ വിവരങ്ങളും ചിത്രങ്ങളും ഒഴിവാക്കുന്നു. കൂടുതൽ പേർക്ക് പ്രചോദനമാവെട്ട എന്ന ആഗ്രഹത്തോടെ ഇൗ വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.