അബൂദബി: യു.എ.ഇ. ഇന്ന് മുതൽ ഏഷ്യൻ കപ്പ് ഫുട്ബാളിെൻറ ആരവത്തിൽ മുങ്ങും. കാൽപ്പന്തു കളിയെ കടലോളം സ്നേഹിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ ഉൽസവ കാലം കൂടിയാണ് ഇനിയുള് ള 28 മൽസര ദിനങ്ങൾ. യു.എ.ഇയും ബഹ്റൈനും തമ്മിലെ ഉദ്ഘാടന മൽസരത്തോടെ ആരംഭിക്കുന്ന മേ ള ഫെബ്രുവരി ഒന്നിന് ഫൈനലോടെ അവസാനിക്കും. ഇന്ത്യയും യു.എ.ഇയും പെറ്റമ്മയും പോറ്റമ്മയും പോലെയാണ് പ്രവാസികൾക്ക്. പരിശീലനത്തിനും മറ്റുമായി ഏറ്റവും ആദ്യം യു.എ.ഇയിലെത്തിയതാണ് ഇന്ത്യൻ ടീം. വന്നിറങ്ങിയതു മുതൽ കഠിനമായ പരിശീലനത്തിലുമായിരുന്നു.
രണ്ട് മലയാളികൾ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത് മലയാളി ആരാധകരുടെ ആവേശം കൂട്ടുന്നു. എതിരാളികളിൽ ആറ് ടീമെങ്കിലും അതിശക്തരായതുകൊണ്ട് വമ്പൻ അട്ടിമറികൾ സൃഷ്ടിച്ചുവെങ്കിൽ മാത്രമെ ഇന്ത്യക്ക് എന്തെങ്കിലും പ്രയോജനമുള്ളൂ. മൽസരത്തിൽ വിജയിക്കുന്നവർക്ക് ലോകകപ്പിലേക്ക് വഴി തുറക്കുമെന്നതിനാൽ ജീവൻ മരണ പോരാട്ടമായിരിക്കും ഒാരോ ടീമും കാഴ്ചവെക്കുക. എല്ലാ മേഖലകളിലും ലോകത്തിെൻറ നെറുകയിലേക്ക് കുതിക്കുന്ന യു.എ.ഇക്ക് ജയിക്കുക എന്നത് അഭിമാന പ്രശ്നമാണ്. ഇതിന് മുമ്പ് 1996ലും യു.എ.ഇ. ഏഷ്യൻ കപ്പിന് വേദിയൊരുക്കിയിരുന്നു. അന്ന് ഷൂട്ടൗട്ട് വരെ നീണ്ട ഫൈനലിൽ സ്വപ്നം പൊലിഞ്ഞു. സൗദിയായിരുന്നു ജേതാവ്. അഹ്മദ് ഖലീൽ, ഇസ്മായീൽ മതാർ, അലി മബ്കൂത് എന്നിവർക്ക് വേണ്ടി ഗാലറികൾ ഇളകി മറിയും. ലോകകപ്പിൽ റയൽ മഡ്രിഡിനെതിരെ കളിച്ച അൽെഎൻ ക്ലബിലെ ഏഴു താരങ്ങളും ദേശീയ ടീമിലുണ്ട്.
പെങ്കടുക്കുന്ന 24 രാജ്യങ്ങളിൽ മിക്കയിടത്തുനിന്നുമുള്ളവർ യു.എ.ഇയിൽ ഉള്ളതിനാൽ എല്ലാ ടീമുകൾക്കും ഗാലറിയിൽ നിന്നുള്ള പിന്തുണ പ്രതീക്ഷിക്കാം. ഉദ്ഘാടന ദിവസം ഒരു കളി മാത്രമാണ് നടക്കുക. എന്നാൽ ഗ്രൂപ്പ് മൽസരങ്ങൾ അവസാനിക്കുന്ന ജനുവരി 16,17 തീയതികളിൽ പ്രതിദിനം നാല് കളികൾ വരെ നടക്കും. അബൂദബിയിൽ മൂന്നിടത്ത് മൽസരങ്ങൾ നടക്കും. സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം, മുഹമ്മദ് ബിൻ സായിദ് സ്റ്റേഡിയം, അൽ നഹ്യാൻ സ്റ്റേഡിയം എന്നിവയാണവ. അൽ െഎനിൽ ഹസ ബിൻ സായിദ് സ്റ്റേഡിയം, ഖലീഫ ബിൻ സായിദ് സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും കളികൾ. ദുബൈയിൽ അൽ മക്തൂം സ്റ്റേഡിയം, റാശിദ് സ്റ്റേഡിയം എന്നിവിടങ്ങളിലും ഷാർജയിൽ ഷാർജ സ്റ്റേഡിയത്തിലുമാണ് മൽസരങ്ങൾ. ജനുവരി 18,19,26,30,31 തീയതികൾ വിശ്രമദിനങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.