ദുബൈ: ഗാന്ധിജിയുടെ ജീവിതം, ഭഗവത്ഗീത എന്നിവ പ്രമേയമാക്കി ദുബൈ ഇന്ത്യൻ കോൺസുലേറ് റ് നടത്തുന്ന പ്രദർശനത്തിന് കോൺസുലേറ്റ് ഒാഡിറ്റോറിയത്തിൽ തുടക്കമായി. കോൺസു ലേറ്റിെൻറ രക്ഷകർതൃത്വത്തിൽ വിജ്ഞാൻ വികാസ് പാറ്റേൺ ഇൻസ്റ്റിട്യുട്ട് ആണ് പരിപാടി ഒരുക്കിയത്. ഗീതയുടെ പ്രാധാന്യവും മാഹാത്മ്യവും വിവരിക്കുന്ന പോസ്റ്ററുകൾ, ഗാന്ധിജിയുടെ ജീവിത ദർശനവും ഗീതയും ഉൾക്കൊള്ളിച്ചുള്ള പഠനങ്ങൾ, ഗാന്ധി സ്റ്റാമ്പുകൾ, നാണയങ്ങൾ, ഖാദി ഉൽപന്നങ്ങൾ എന്നിവയാണ് പ്രദർശനത്തിെൻറ ഉള്ളടക്കം. ഗാന്ധിജിയുടെ 150ാം ജൻമവാർഷികം പ്രമാണിച്ച് കോൺസുലേറ്റ് ആസൂത്രണം ചെയ്യുന്ന വിപുലമായ പരിപാടികളുടെ ഭാഗമാണ് പ്രദർശനമെന്ന് ഉദ്ഘാടനം നിർവഹിച്ച് കോൺസുൽ ജനറൽ വിപുൽ വ്യക്തമാക്കി.
ഗാന്ധിജി ഭഗവത്ഗീതയെ തെൻറ ആത്മീയ വഴികാട്ടിയായി കണ്ടിരുന്നുവെന്നും ഇൗ ഉൾക്കാഴ്ച അദ്ദേഹത്തിെൻറ നിസ്വാർഥ സേവനങ്ങൾക്ക് ബലം പകർന്നുവെന്നും സി.ജി പറഞ്ഞു. യു.എ.ഇ രാഷ്ട്രനായകർ ഏറെ പ്രാധാന്യം കൽപ്പിക്കുന്ന സഹിഷ്ണുതയുടെ ആശയം ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഇന്ത്യയും യു.എ.ഇയും ഉയർത്തിപ്പിടിക്കുന്ന ഉന്നത മൂല്യങ്ങൾ കൂടുതൽ മിഴിവോടെ കൂടുതൽ ജനങ്ങളിലെത്തിക്കാൻ സഹിഷ്ണുതാവർഷം വഴിയൊരുക്കെട്ടയെന്നും അദ്ദേഹം ആശംസിച്ചു. വിജ്ഞാൻ വികാസ് പാറ്റേൻ ഇൻസ്റ്റിട്യുട്ട് സ്ഥാപകൻ സതീഷ് കുമാർ മേനോൻ സംസാരിച്ചു. പ്രദർശനം ഇന്ന് സമാപിക്കും. വൈകീട്ട് നാലു മുതൽ എട്ടുവരെയാണ് സന്ദർശന സമയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.