വി​ദ്യാ​ഭ്യാ​സ വി​പ്ല​വ​ത്തി​ൽ പ്ര​വാ​സി​ക​ളു​ടെ പ​ങ്ക് നി​സ്തു​ലം –ടി.​ടി.​ഇ​സ്മ​യി​ൽ

ദു​ബൈ: ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലേ​ത് പോ​ലെ കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലും വി​പ്ല​വ പ്ര​വ​ർ ​ത്ത​ങ്ങ​ൾ ന​ട​ത്താ​ൻ മു​ന്നി​ൽ നി​ന്ന​ത്​ പ്ര​വാ​സി​ക​ളാ​ണെ​ന്ന്​ കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ അ ം​ഗം ടി.​ടി.​ഇ​സ്മ​യി​ൽ പ​റ​ഞ്ഞു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ലോ​ഞ്ചി​ലും, ക​പ്പ​ലി​ലു​മൊ​ക്കെ​യാ​യി മ​രു​ഭൂ​മി​യി​ലെ​ത്തി​യ പ്ര​വാ​സി​ക​ൾ ഭാ​വി​യി​ലെ സാ​ധ്യ​ത​ക​ൾ തി​രി​ച്ച​റി​ഞ്ഞു ത​ങ്ങ​ളു​ടെ മ​ക്ക​ളെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തേ​ക്ക് ന​യി​ച്ച​താ​ണ് ഇ​ന്ന് കേ​ര​ള​ത്തി​ൽ സാ​മൂ​ഹി​ക രം​ഗ​ത്ത് കാ​ണു​ന്ന വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്കു​ള്ള കാ​ര​ണ​മെ​ന്നും ദു​ബൈ കെ.​എം.​സി.​സി ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ മൂ​ന്നാം വാ​ർ​ഷി​ക ക​ൺ​വെ​ൻ​ഷ​നി​ൽ മു​ഖ്യാ​ഥി​തി​യാ​യി പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​വെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചേ​മ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ യാ​സ​ർ മ​ണ്ണാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദു​ബൈ കെ.​എം.​സി.​സി മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ൻ​റ്​ ഇ​സ്മാ​യി​ൽ ഏ​റാ​മ​ല മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് മു​സ്​​ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ പ​നാ​യി അ​ബ്​​ദു​ൽ ഖാ​ദ​ർ, ഒ.​കെ ഇ​ബ്രാ​ഹിം, കെ ​പി മൂ​സ്സ, വി.​കെ.​കെ.​റി​യാ​സ്, ടി.​ടി.​മു​നീ​ർ, നാ​സിം പാ​ണ​ക്കാ​ട്, മു​സ്ത​ഫ പൂ​ക്കാ​ട്, നി​ഷാ​ദ് മൊ​യ്തു, സു​ബൈ​ർ തി​രു​വ​ങ്ങൂ​ർ, റി​യാ​സ് കാ​ട്ടി​ല​പ്പീ​ടി​ക, ജ​ലീ​ൽ മ​ഷ്‌​ഹൂ​ർ ത​ങ്ങ​ൾ, റ​സാ​ക്ക് കൂ​ട​ത്തി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഉ​മ​ർ ശ​രീ​ഫ് സ്വാ​ഗ​ത​വും, റി​ഫി​യ​ത്ത് ന​ടു​ക്ക​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.