കാ​ഞ്ഞ​ങ്ങാ​ട് സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ മ​രി​ച്ചു

അ​ബൂ​ദ​ബി: കാ​ഞ്ഞ​ങ്ങാ​ട് പാ​റ​പ്പ​ള്ളി സ്വ​ദേ​ശി അ​ബൂ​ദ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ട്ടു. പാ​ റ​പ്പ​ള്ളി മ​ദ്ര​സ്സ​ക്ക്​ സ​മീ​പം താ​മ​സി​ക്കു​ന്ന മൊ​യ്തീ​ൻ കു​ഞ്ഞി(42)​യാ​ണ്​ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ മു​സ​ഫ 13ൽ ​താ​മ​സ സ്ഥ​ല​ത്ത് വെ​ച്ച് മ​ര​ണ​പ്പെ​ട്ട​ത്. ക​ണ്ണൂ​ർ വാ​രം സ്വ​ദേ​ശി വി ​പി മൊ​യ്തീ​െ​ൻ​റ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​റ​ബ് ലാ​ൻ​റ്​ ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്പ​നി​യി​ൽ പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ജോ​ലി ചെ​യ്യു​ന്ന മൊ​യ്തീ​ൻ കു​ഞ്ഞി അ​ഞ്ചു മാ​സം മു​മ്പാ​ണ് അ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​ത്. ര​ണ്ട് ത​വ​ണ നെ​ഞ്ച് വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​താ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ ശ്ര​മി​ക്കും മു​മ്പ് മ​ര​ണ​വും സം​ഭ​വി​ച്ച​താ​യും റൂ​മി​ലു​ള്ള​വ​ർ പ​റ​യു​ന്നു.

അ​ബൂ​ദ​ബി ശൈ​ഖ്​ ഖ​ലീ​ഫ ആ​ശു​പ​ത്രി​യി​ൽ നേ​ര​ത്തെ ആം​ബു​ല​ൻ​സ്​ ഡ്രൈ​വ​റാ​യി​രു​ന്ന കു​ഞ്ഞ​ബ്​​ദു​ല്ല​യു​ടെ​യും ഫാ​ത്തി​മ​യു​ടെ മ​ക​നാ​ണ്. ഭാ​ര്യ: താ​ഹി​റ ബേ​ക്ക​ൽ. മ​ക്ക​ൾ: വി​ദ്യാ​ർ​ത്ഥി​ക​ളാ​യ അ​ബ്ദു​ല്ല,സി​നാ​ൻ,സി​യാ​ഫാ​ത്തി​മ.സ​ഹോ​ദ​ര​ങ്ങ​ൾ: ഫൈ​സ​ൽ (അ​ബൂ​ദ​ബി),​ യൂസ​ഫ് (അ​ജ്മാ​ൻ) അ​ബ്​​ദു​ൽ റ​ഹി​മാ​ൻ (ഷാ​ർ​ജ) ഹ​നീ​ഫ, സാ​ദി​ഖ്,സീ​ന​ത്ത്. പാ​റ​പ്പ​ള്ളി മു​സ്​​ലിം ജ​മാ​അ​ത്തി​െ​ൻ​റ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. മ​യ്യി​ത്ത് നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ അ​ബൂ​ദ​ബി കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ നാ​സ​ർ കാ​ഞ്ഞ​ങ്ങാ​ടി​െ​ൻ​റ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.