ഷാർജ: വരാൻ പോകുന്നത് സെമി ഫൈനലിൽ തോറ്റ മോദിയും ജയിച്ച രാഹുൽ ഗാന്ധിക്കും തമ്മിലെ ഫൈ നൽ മത്സരമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ് പിച്ച പൗര സ്വീകരണത്തിൽ സംസാരിക്കയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയായാൽ കള്ളപണം പിടിച്ചെടുക്കും, 15 ലക്ഷം രൂപ എല്ലാവരുടെയും അക്കൗണ്ടിൽ നിക്ഷേപിക്കും തുടങ്ങിയ പൊള്ളയായ വാഗ്ദാനങ്ങൾ നൽകി ഇന്ത്യക്കാരെ മൊത്തം വഞ്ചിക്കുകയായിരുന്നു മോദി. റഫാൽ യുദ്ധവിമാന അഴിമതി മറച്ചു വെക്കാൻ ഇല്ലാത്ത ഹെലികോപ്റ്റർ കഥകൾ രാഹുൽ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും തലയിൽ കെട്ടിവെക്കുവാനുള്ള തരംതാണ കളികളാണ് മോദിയും ബി.ജെ.പിയും കളിക്കുന്നത്. എന്നാൽ ഇന്ത്യയിലെ പ്രബുദ്ധ ജനത അത് വിശ്വസിക്കില്ലെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മോദി കനത്ത പ്രഹരം നേരിടേണ്ടി വരുമെന്നു ഉമ്മൻ ചാണ്ടി ഓർമിപ്പിച്ചു.
ആ തെരഞ്ഞെടുപ്പിനുള്ള ആദ്യ ഒരുക്കമാണ് രാഹുലിെൻറ വരവോടെ ദുബൈയിൽ തുടക്കം കുറിക്കുന്നത്. പുന്നക്കൻ മുഹമ്മദലി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇൻകാസ് യു.എ.ഇ പ്രസിഡൻറ് മഹാദേവൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് ഇ. പി ജോൺസൻ, സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി, എ.െഎ.സി.സി സെക്രട്ടറി ഹിമാൻഷു വ്യാസ്, കെ.പി.സി.സി സെക്രട്ടി എൻ. സുബ്രഹ്മണ്യം, ജാബിർ, ഷാജി ജോൺ, അബ്ദുല്ല ചേലേരി, അഡ്വ. വൈ.എ റഹീം എന്നിവർ സംസാരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകർ ഉമ്മൻചാണ്ടിക്ക് ഹാരാർപ്പണം നടത്തി. ആന്ധ്രപ്രദേശിൽ നിന്നുള്ള നിരവധി പ്രവർത്തകരാണ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന രാഹുൽഗാന്ധിയുടെ പരിപാടിയിൽ അരലക്ഷം ആളുകളെ പങ്കെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഇതിനായി വിവിധ മേഖലകളിൽനിന്ന് 800 ബസ്സുകൾ സേവനം നടത്തും. കോൺഗ്രസിന് പുറമേ കെ.എം.സി.സി സജീവമായി രാഹുൽഗാന്ധിയുടെ പരിപാടി വിജയിപ്പിക്കാൻ രംഗത്തുണ്ടാകുമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കെ.എം.സി.സിയുടെ യോഗം ഇന്ന് ദുബൈയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.