റാസൽഖൈമ: വർക്കല സ്വദേശിയായ യുവാവ് റാസൽഖൈമ അൽഖൈലിൽ മരിച്ച നിലയിൽ. പുത്തൻചന ്ത രജതം വീട്ടിൽ ശിവശങ്കരൻ രവീന്ദ്രെൻറയും അജിതയുടെയും മകൻ റിനോജ് രവീന്ദ്രൻ (37)ആണ് മരിച്ചത്. ഗ്ലോബൽ പ്രോസസിങ് സ്ഥാപനത്തിൽ അക്കൗണ്ടൻറായി ജോലി ചെയ്തിരുന്ന റിനോജ് ആരോഗ്യ പ്രശ്നങ്ങൾ കാരണം മടങ്ങുന്നു എന്ന കുറിപ്പ് ഫോണിൽ രേഖപ്പെടുത്തി വെച്ചിരുന്നു. പത്തുവർഷമായി ഗൾഫിലുണ്ട്. ഭാര്യ: ബിജി ബാനർജി (ആലുക്കാസ്,ഷാർജ). മകൻ: റിഷാന്ത്. റാക് ഉബൈദുല്ല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന റിനോജിെൻറ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലത്തെിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതായി ഐ.ആര്.സി പ്രതിനിധി പുഷ്പന് ഗോവിന്ദന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.