ഷാർജ: ആകാശവും ഭൂമിയും വാരിപുണരുന്നതായി നമ്മുക്ക് അനുഭവപ്പെടുന്ന ചക്രവാള സീമകളിലേക്ക് കൊണ്ട് പോകുകയാണ് ഹെ ാറൈസൻ എന്ന പ്രമേയത്തിൽ ആരംഭിച്ച ഷാർജ ഇസ്ലാമിക് ആർട്സ് ഫെസ്റ്റിവൽ. നമസ്കാര സമയം അറിയിച്ച് മുഴങ്ങുന്ന ബാങ്ക ിനുള്ളിൽ പോലും കലയുടെ മഹാസമുദ്രമുണ്ടെന്ന് ആവിഷ്ക്കരിച്ച് കാണിക്കുയാണ് ഫെസ്റ്റിവലിെൻറ 21ാം അധ്യായം. കലയു ടെ വസന്തോത്സവത്തിനാണ് ഷാർജ അഞ്ചിടങ്ങളിലായി വേദിയൊരുക്കിയിരിക്കുന്നത്. റോളക്ക് സമീപത്തെ ആർട്സ് മ്യൂസിയം, കാലിഗ്രഫി സ്ക്വയർ, ഷാർജ കാലിഗ്രഫി മ്യൂസിയം, അൽ മജാസ് വാട്ടർ ഫ്രണ്ട്, ഖസബയിലെ മറായ ആർട്സ് സെൻറർ എന്നിവിടങ്ങളിലാണ് മനസിനെ കീഴ്പ്പെടുത്തുന്ന കലാസൃഷ്ടികളുൾ ക്കൊള്ളുന്ന പ്രദർശനങ്ങൾ നടക്കുന്നത്. പ്രഭാതം മുതൽ രാത്രി വരെ നീളുന്ന അഞ്ച് നേരത്തെ ബാങ്കൊലിക്കിടയിൽ പ്രകൃതിയിൽ അലയടിക്കുന്ന ശബ്ദവിന്യാസങ്ങളെയും പ്രാർഥനകൾക്കായ് പള്ളിയിലേക്ക് പോകുന്ന വിശ്വാസികളുടെ കാലടി പാടുകളെയും നമസ്ക്കാരത്തിനായി തിരിഞ്ഞ് നിൽക്കുന്ന ഖിബ്ലയിലേക്ക് (ദിക്ക്) ആനയിക്കുന്ന അതിമനോഹരമായ ആവിഷ്ക്കാരമാണ് യു.എ.ഇ കലാകാരനായ ഡോ. മുഹമ്മദ് യൂസഫ് 'സ്പിരിറ്റ് ഓഫ് അദാൻ' എന്ന കലാരൂപത്തിലൂടെ ഒരുക്കിയിരിക്കുന്നത്.
'ഇതൊരു പെൻസിലല്ല' എന്ന ഉപശീർഷകത്തിലൂടെ സ്പാനിഷ്–ഈജിപ്ത് കലകാരനായ അഹമ്മദ് കെഷ്ത്തയുടെ കലാരൂപമായ 'മെറ്റാഫോർ' പറയുന്നത് ഒരു പെൻസിലിന് ജ്യോമിതിയ തിരക്കിനിടയിലൂടെ മാത്രമല്ല ചലിക്കാനാകുക, വലിയ ആവിഷ്കാരങ്ങൾക്കുള്ള ഉൗർജ്ജം അതിനെ പൊതിഞ്ഞ് നിൽക്കുന്നുണ്ടെന്ന വലിയ പാഠമാണ്. പള്ളിമിനാരത്തിലെ താഴിക കുടങ്ങളിലെ കലാഭംഗിയിലേക്കാണ് സൗദിക്കാരായ സുൽത്താൻ ബിൻ ഫഹദ് സന്ദർശകരെ ക്ഷണിക്കുന്നത് ലെബനോൻ സ്വദേശി അലി ഷബാനും സൗദി സ്വദേശി ഖാലിദ് സാഹിദും 'മിഹ്റാബ്' എന്ന കലാരൂപവുമായിട്ടാണ് എത്തിയിരിക്കുന്നത്. പള്ളിയുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തെയാണ് ഇവർ ആവിഷ്ക്കരിച്ചിരിക്കുന്നത്.
വായനയുടെയും, ചിന്തയുടെയും, ആകാശ കാഴ്്ച്ചകളുടെയും ലോകത്തേക്ക് നയിക്കുന്ന സൗദി സ്വദേശിനി അസ്മ ബഹ്മിയ്യിമിെൻറ ‘എത്ര നക്ഷത്രങ്ങളുണ്ട് ആകാശത്ത്’, തുർക്കി കലാകാരൻ ഗുലായ് സെമർസിയോഗ്ലുവിെൻറ‘ ലൈറ്റ് ഇൻ ദി ഹോറിസൻ', അമേരിക്കയുടെ ജോനാഥൻ സിൻസിെൻറ 'ദി അൺ ഫിക്സഡ് സ്റ്റാർസ്', യു.എ.ഇ കലാകാരൻ നുജൂം ആൽ ഗാനെവും, അമേരിക്കയിൽ നിന്നുള്ള സമി യൂസഫും തീർത്ത സംഗീതവും ആവിഷ്ക്കാരവും സംഗമിക്കുന്ന ‘നിഗൂഢതയുടെ മുറി’, ജപ്പാൻ കലാകാരൻമാരായ തകാഹിറോ മത്സോയും ഫുമികോ കാവാബേയും ഒരുക്കിയ 'സൂര്യനും ചന്ദ്രനും', ചൈനയിൽ നിന്നുള്ള സെൻഗ് ലൂ ആവിഷ്ക്കരിച്ച 'ഇറ്റിറ്റു വീഴുന്ന വെള്ളം' തുടങ്ങിയ നിരവധി കലാരൂപങ്ങളാണ് ഷാർജ ആർട്സ് മ്യൂസിയത്തിൽ നിരത്തിയിരിക്കുന്നത്. സൗജന്യമായി സന്ദർശിക്കാം, ഫോട്ടോയെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.