ദുബൈ: ഒരു ഇന്ത്യൻ കുടുംബത്തിനാണ് ആ ഭാഗ്യം ലഭിച്ചത്. ലോകത്തിെൻറ എല്ലാ കോണുകളിലെയും യാത്രക്കാരുടെ പ്രിയപ്പെട്ട ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണം നൂറുകോടി തികഞ്ഞപ്പോൾ ഒമ്പതു വയസുകാരൻ അർജുനാണ് ആ ചരിത്രയാത്രക്കാരനായി സ്ഥാനം പിടിച്ചത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമിെൻറ പ്രഖ്യാപനത്തെ തുടർന്ന് വിമാനത്താവള അധികൃതർ അർജുനും സഹോദരൻ വരുൺ, മാതാപിതാക്കളായ രമ്യ, വെങ്കിടേഷ് എന്നിവർക്കും ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. ഫ്ലോറിഡയിൽ നിന്ന് വ്യാഴാഴ്ച രാവിലെ എമിറേറ്റ്സ് വിമാനത്തിലാണ് കുടുംബം എത്തിയത്. ദുബൈ എയർപോർട്ട് അതോറിറ്റി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സഇൗദ് അൽ മക്തും നേരിെട്ടത്തിയാണ് ആശംസ കൈമാറിയത്. അർജുനും കുടുംബത്തിനും ദുബൈയുടെ ഏറ്റവും മികച്ച സൗകര്യങ്ങളും സന്തോഷങ്ങളും ആസ്വദിക്കാൻ അവസരവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.