ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കോച്ചിങ് മേഖലയിലെ പ്രമുഖനും മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് താരവുമായ കേരള ക്ര ിക്കറ്റ് ടീം കോച്ച് ഡേവ് വാട്ട്മോർ ദുബൈയിൽ. ഇൗ മാസം 31 വരെ ഉൗദ്മേത്തയിലെ അൽനാസർ ക്ലബിൽ ക്രിക്കറ്റ്സ് സ്പേരോ സം ഘടിപ്പിക്കുന്ന വിൻറർ ക്യാമ്പിൽ പ്രത്യേക പരിശീലനം നൽകുവാനാണ് അദ്ദേഹമെത്തിയത്. ഫിറ്റ്നസ്, സ്ഥിരത, കായികക്ഷമത എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ക്യാമ്പിൽ ഡേവ് വാട്ട്മോറിനൊപ്പമുള്ള 4 ദിവസത്തെ പ്രത്യേക പരിശീലനത്തിനു പുറമെ മറ്റു മികച്ച കോച്ചുകളുടെയും ഫിറ്റ്നസ് ട്രെയിനർമാരുടെയും ക്ലാസുകളുണ്ടാവും.
വളർന്നു വരുന്ന ക്രിക്കറ്റർമാർക്ക് ലോകത്തിലെ മികച്ച കോച്ചുകളിൽ നിന്ന് കളിയുടെ പാഠങ്ങൾ അഭ്യസിക്കാനുള്ള സൗകര്യമാണ് ക്യാമ്പിൽ ഒരുക്കുന്നതെന്ന് ക്രിക്കറ്റ്സ് സ്പേരോ സി.ഇ.ഒ റജി ചെറിയാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എല്ലാ വർഷവും ഡിസംബറിൽ വിൻറർ ക്യാമ്പും, മാർച്ചിൽ സ്പ്രിംഗ് ക്യാമ്പും ജൂലൈയിൽ സമ്മർ ക്യാമ്പും അക്കാദമി നടത്തുന്നുണ്ട്. സമ്മർ ക്യാമ്പ് നടത്തുന്നത് ഇന്ത്യയിലാണ്. രാവിലെ ഏഴിനു തുടങ്ങുന്ന ക്യാമ്പ് 11 മണി വരെ നീളും. അണ്ടർ 12നും സീനിയർ ആൾകുട്ടികൾക്കുമായി പ്രത്യേക ബാച്ചുകൾ ഒരുക്കിയിട്ടുണ്ടെന്ന് മുൻ രഞജി താരങ്ങളും ഡയറക്ടർമാരുമായ പി.ജി സുന്ദറും ഫിദ അസ്ഗറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.