ദുബൈ: കെ.സി.വർഗീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രവാസി എക്സലൻസ് അവാർഡിന് പ്രമുഖ വ്യവസായിയും ഫൈൻഫെയർ ഗ്രൂപ്പ് മേധാവിയുമായ ഇസ്മയിൽ റാവുത്തർ അർഹനായി. സാമൂഹിക^-സാസ്കാരിക -ജീവകാരുണ്യ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങളും പ്രളയ കാലത്ത് നടത്തിയ ദുരിതാശ്വാസവുമാണ് അവാർഡിന് അർഹനാക്കിയത്. നോർക്ക റൂട്ട്സ് മുൻ ഡയറക്ടറും ലോക കേരള സഭയിലെ അംഗവുമാണ് ഇസ്മയിൽ റാവുത്തർ. ഇന്ന് ചങ്ങനാശ്ശേരി കൊണ്ടൂർ കൺവൻഷൻ സെൻ്ററിൽ നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുരസ്കാരം വിതരണം ചെയ്യും. മുൻ മന്ത്രിമാരായ കെ.എം.മാണി, കെ.സി.ജോസഫ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ, കൊടിക്കുന്നേൽ സുരേഷ് എം.പി, കെ.സുരേഷ് കുറുപ്പ് എം.എൽ.എ,ജോഷി ഫിലിപ്പ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.