കു​ട്ടി​ക​ള്‍ക്കി​ട​യി​ല്‍ റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണം

റാ​സ​ല്‍ഖൈ​മ: റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ കു​ ട്ടി​ക​ള്‍ക്കി​ട​യി​ലും ന​ട​ത്തി റാ​ക് പൊ​ലീ​സ്. ക്യാ​പ്റ്റ​ന്‍ ജാ​സിം ബൊ​റോ​ഗി, ല​ഫ്റ്റ​ന​ൻ​റ്​ ഹ​സ​ന്‍ യ​മാ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തി​യാ​ണ് കു​ട്ടി​ക​ള്‍ക്ക് റോ​ഡ് സു​ര​ക്ഷാ പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍ന്നു ന​ല്‍കി​യ​ത്. അ​വ​ധി ദി​ന​ങ്ങ​ളി​ല്‍ വ്യ​ത്യ​സ്ത ടീ​മു​ക​ളാ​യി തി​രി​ഞ്ഞു​ള്ള ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മോ​ട്ടോ​ര്‍ ബൈ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്കി​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ ഊ​ന്നി​യ​ത്. ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.


Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.