യാ​​ത്ര​​ക്കാ​​രു​​ടെ ഖ​​ൽ​​ബാ​​യ് ക​​ൽ​​ബ ബ​​സ്​

ഷാ​​ർ​​ജ: ഷാ​​ർ​​ജ​​യു​​ടെ ശു​​ചി​​ത്വ ന​​ഗ​​ര​​മാ​​യ ഖ​​ൽ​​ബ​​യി​​ൽ എ​​ന്തി​​രി​​ക്കു​​ന്നു കാ​​ണാ​​ൻ, എ​​ന്ന് ചോ​​ദി​​ക്കു​​ന്ന​​വ​​രോ​​ട് പ​​റ​​യാ​​ൻ ഒ​​രു ഉ​​ത്ത​​ര​​മേ​​യു​​ള്ളു, പ്ര​​കൃ​​തി​​യു​​ടെ ഖ​ ​ൽ​​ബി​​ലി​​രി​​പ്പു​​ണ്ട് അ​​വി​​ടെ​​യെ​​ന്ന്. മ​​നോ​​ഹ​​ര​​മാ​​യ തോ​​ടും, തീ​​ര​​ത്തെ ക​​ണ്ട​​ൽ കാ​​ടും, കാ​​ട്ട് ചി​​ല്ല​​യി​​ൽ പൂ​​ത്താ​​ങ്കി​​രി പാ​​ട്ടും ആ​​സ്വ​​ദി​​ക്ക​​ണ​​മെ​​ങ്കി​​ൽ ഇ​​വി​​ടെ ത​​ന്നെ വ​​ര​​ണം.
പ​​ണ്ടൊ​​ക്കെ എ​​ങ്ങ​​നെ പോ​​കും ഖ​​ൽ​​ബ​​യി​​ലേ​​ക്കെ​​ന്ന് ചോ​​ദി​​ക്കു​​മാ​​യി​​രു​​ന്നു സ്വ​​ന്ത​​മാ​​യി വാ​​ഹ​​ന​​മി​​ല്ലാ​​ത്ത​​വ​​ർ. എ​​ന്നാ​​ൽ ഷാ​​ർ​​ജ ജു​​ബൈ​​ൽ ടെ​​ർ​​മി​​ന​​ലി​​ൽ നി​​ന്ന് 116E ബ​​സ്​ ഇ​​വി​​ടേ​​ക്ക് സേ​​വ​​നം തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്. മെ​​യ് മാ​​സ​​ത്തി​​ൽ തു​​ട​​ങ്ങി​​യ ബ​​സ്​ സേ​​വ​​നം ഡി​​സം​​ബ​​റി​​ലെ​​ത്തു​​മ്പോ​​ൾ ഒ​​രു ല​​ക്ഷം പേ​​രാ​​ണ് ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തി​​യ​​ത്. ആ​​റു ബ​​സു​​ക​​ളാ​​ണ് നി​​ല​​വി​​ൽ ഇ​​വി​​ടേ​​ക്ക് സേ​​വ​​നം ന​​ട​​ത്തു​​ന്ന​​ത്. ഒ​​ട്ടും വൈ​​കാ​​തെ 12 ആ​​ക്കി മാ​​റ്റു​​മെ​​ന്ന് ഗ​​താ​​ഗ​​ത വി​​ഭാ​​ഗം പ​​റ​​ഞ്ഞു. പ്ര​​തി​​ദി​​നം 500ഓ​​ളം യാ​​ത്ര​​ക്കാ​​ർ ക​​ൽ​​ബ ബ​​സി​​ൽ യാ​​ത്ര ചെ​​യ്യു​​ന്നു​​ണ്ടെ​​ന്നാ​​ണ് ക​​ണ​​ക്ക്. യാ​​ത്ര​​യി​​ൽ ത​​ന്നെ കാ​​ണാ​​നേ​​റെ​​യു​​ണ്ട് കാ​​ഴ്ച്ച​​ക​​ൾ, അ​​ത് കൊ​​ണ്ട് ത​​ന്നെ അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ൽ ഒ​​റ്റ​​ക്കും കൂ​​ട്ട​​മാ​​യും നി​​ര​​വ​​ധി പേ​​ർ ക​​ൽ​​ബ​​യു​​ടെ ഖ​​ൽ​​ബ് കാ​​ണാ​​ൻ പോ​​കു​​ന്നു. ഒ​​രു​​ഭാ​​ഗ​​ത്ത് കാ​​യ​​ലും മ​​റു​​ഭാ​​ഗ​​ത്ത് ക​​ട​​ലും ന​​ടു​​വി​​ൽ ക​​ച്ച​​വ​​ട സ്​​​ഥാ​​പ​​ന​​ങ്ങ​​ളു​​മാ​​ണ് ഖ​​ൽ​​ബ​​യു​​ടെ പ്ര​​കൃ​​തി. മ​​ഞ്ഞ് കാ​​ല​​മാ​​യ​​തോ​​ടെ സൈ​​ബീരി​​യ​​യി​​ൽ നി​​ന്നു​​ള്ള ദേ​​ശാ​​ട​​ന കി​​ളി​​ക​​ൾ ധാ​​രാ​​ള​​മാ​​യെ​​ത്തി​​യി​​ട്ടു​​ണ്ട്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.