കു​​ട്ടി​​ക​​ൾ​​ക്കും വ​​നി​​ത​​ക​​ൾ​​ക്കും ആ​​വേ​​ശം പ​​ക​​ർ​​ന്ന്​ ആ​​ഘോ​​ഷം

ദു​​ബൈ: നൂ​​റു ക​​ണ​​ക്കി​​ന്​ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും വീ​​ട്ട​​മ്മാ​​ർ​​ക്കും പ്ര​​തി​​ഭ തെ​​ളി​​ യി​​ക്കാ​​ൻ മി​​ക​​ച്ച അ​​വ​​സ​​ര​​മൊ​​രു​​ക്കി മോ​​ഡ​​ൽ സ​​ർ​​വ്വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ ​യു.​​എ.​​ഇ ദേ​​ശീ​​യ ദി​​നാ​​ഘോ​​ഷം. ദു​​ബൈ ഖി​​സൈ​​സി​​ലെ ആ​​പ്പി​​ൾ ഇ​​ൻ​​റ​​ർ​​നാ​​ഷ​​ണ​​ൽ സ്ക്കൂ​​ളി​​ൽ ന​​ട​​ന്ന പ​​രി​​പാ​​ടി​​യി​​ൽ വി​​വി​​ധ സ്കൂ​​ളു​​ക​​ളി​​ൽ ഗ്രേ​​ഡ് ഒന്ന്​ മു​​ത​​ൽ 10 വ​​രെ ക്ലാ​​സു​​ക​​ളി​​ൽ പ​​ഠി​​ക്കു​​ന്ന കു​​ഞ്ഞു​​ങ്ങ​​ളാ​​ണ്​ പ​​ങ്കു​​ചേ​​ർ​​ന്ന​​ത്. ഒ​​പ്പം ഒ​​ട്ടേ​​റെ വ​​നി​​ത​​ക​​ളും. 11 സ്കൂ​​ളു​​ക​​ളി​​ലെ 29 ടീ​​മു​​ക​​ളി​​ൽ നി​​ന്ന് തെ​​ര​​ഞ്ഞെ​​ടു​​ത്ത ആറ്​ ടീ​​മു​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ച്ച് ക​​ണ്ണു ബ​​ക്ക​​റി​െ​​ൻ​​റ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ത്തി​​യ ‘എം.​​എ​​സ്.​​എ​​സ് സൂ​​പ്പ​​ർ ക്വി​​സ് ചാ​​മ്പ്യ​​ൻ​​ഷി​​പ്പ്’ ഏ​​റെ ശ്ര​​ദ്ധ നേ​​ടി. സ​​മാ​​പ​​ന ച​​ട​​ങ്ങി​​ൽ മു​​ഹ​​മ്മ​​ദ് യൂ​​സു​​ഫ് അ​​ൽ​​സ​​ബ (അ​​ജ്മാ​​ൻ മു​​നി​​സി​​പ്പാ​​ലി​​റ്റി), ആ​​ത്തി​​യ അ​​ൽ സു​​വൈ​​ദി (ഡ​​യ​​റ​​ക്ട​​ർ, ദു​​ബൈ കോ​​ട​​തി), മൂ​​സ ഹാ​​ജി (ഫാ​​ത്തി​​മ സൂ​​പ്പ​​ർ മാ​​ർ​​ക്ക​​റ്റ്), ഡോ. ​​സാ​​ക്കി​​ർ തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു. ജ​​ന.​​സെ​​ക്ര​​ട്ട​​റി റ​​ഷീ​​ദ് അ​​ബ്ദു പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ വി​​ശ​​ദീ​​ക​​രി​​ച്ചു. പ്രോ​​ഗ്രാം കോ​​ർ​​ഡി​​നേ​​റ്റ​​ർ ന​​സീ​​ർ അ​​ബൂ​​ബ​​ക്ക​​ർ സ്വാ​​ഗ​​ത​​വും പ്രോ​​ഗ്രാം ക​​ൺ​​വീ​​ന​​ർ നി​​സ്താ​​ർ ന​​ന്ദി​​യും പ​​റ​​ഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.