ഫുജൈറ: നാലാമത് അറേബ്യന്‍ കുതിര സൗന്ദര്യ മത്സരം ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ഹമദ് അ ല്‍ ശര്‍ഖിയുടെ രക്ഷാകൃത്വത്തിൽ ഫുജൈറ ഫോര്‍ട്ട് അങ്കണത്തില്‍ നടന്നു. കുതിരകളുടെ ശരീര ഘടന, ശക്തി, നടത്തിലെയും ഓട്ടത്തിലെയും സൗന്ദര്യം എന്നിവ വിലയിരുത്തിയാണ് വിജയികളെ കണ്ടെത്തിയത്. പെണ്‍കുതിരകള്‍ക്കും, ആണ്കുതിരകള്ക്കും കുട്ടികുതിരകള്ക്കും വെവ്വേറെ മത്സരങ്ങളുണ്ടായി. യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 250-ല്‍ അധികം കുതിരകളെ എത്തിച്ചതായി ബ്യുട്ടി ചാമ്പ്യൻഷിപ്പ് മാനേജര്‍ അലി മുസബഹ് അല്‍ കഹ്ബി പറഞ്ഞു. മത്സരം കാണാന്‍ എത്തുന്നവർക്ക് റാഫിള്‍ കൂപ്പണുകളിലൂടെ ക്യാഷ് പ്രൈസുകളും മറ്റു സമ്മാനങ്ങളും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.