ശൈ​​ഖ് സാ​​യി​​ദ് ഗ്രാ​​ൻ​​റ് മോ​​സ്​​​കി​​ലേ​​ക്ക് ഷാ​​ർ​​ജ​​യു​​ടെ സാം​​സ്​​​കാ​​രി​​ക യാ​​ത്ര

ഷാ​​ർ​​ജ: ഷാ​​ർ​​ജ സാ​​മൂ​​ഹി​​ക സേ​​വ​​ന വ​​കു​​പ്പ് അ​​ബൂ​​ദ​​ബി​​യി​​ലെ ശൈ​​ഖ് സാ​​യി​​ദ് പ​​ള്ളി​​യി​​ലേ​​ക്ക് സാം​​സ്​​​കാ​​രി​​ക യാ​​ത്ര സം​​ഘ​​ടി​​പ്പി​​ച്ചു. സാ​​യി​​ദ് വ​​ർ​​ഷാ​​ച​​ര​​ണ ഭാ​​ഗ​​മാ​​യു​​ള്ള സ​​ന്ദേ​​ശ​​വും ഉ​​യ​​ർ​​ത്തി പി​​ടി​​ച്ചാ​​യി​​രു​​ന്നു യാ​​ത്ര. മി​​നി​​സ​​റ്റ​​റി ഓ​​ഫ് പ്ര​​സി​​ഡ​​ൻ​​ഷ്യ​​ൽ അ​​ഫ​​യേ​​ഴ്സു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​യി​​രു​​ന്നു പ​​രി​​പാ​​ടി. ഷാ​​ർ​​ജ​​യി​​ലെ വി​​വി​​ധ ഉ​​പ​​ന​​ഗ​​ര​​ങ്ങ​​ളി​​ൽ നി​​ന്നാ​​യി 65 പേ​​ർ പ​​ങ്കെ​​ടു​​ത്തു. സ​​ഹി​​ഷ്ണു​​ത​​യു​​ടെ ആ​​ത്മാ​​വി​​നെ ഉ​​ദ്ദീ​​പി​​പ്പി​​ക്കു​​ക​​യും, ശൈ​​ഖ് സാ​​യി​​ദ് ബി​​ൻ സു​​ൽ​​ത്താ​​ൻ അ​​ൽ ന​​ഹ്​​​യാ​​ൻ സ്​​​ഥാ​​പി​​ച്ച മൂ​​ല്യ​​ങ്ങ​​ൾ ഏ​​കീ​​ക​​രി​​ക്കു​​ക​​യും ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു യാ​​ത്ര​​യു​​ടെ പ്ര​​ധാ​​ന ല​​ക്ഷ്യ​​മെ​​ന്ന് വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.