ദുബൈ: എമിറേറ്റ്സ് കോട്ടക്കൽ വെൽഫെയർ അസോസിയേഷെൻറ (ഇഖ്വ ) ആഭി മുഖ്യത്തിൽ കിടപ്പു രോഗികൾക്കായി അത്യാധുനിക രീതിയിൽ രൂപകൽപ്പന ചെയ്ത അമേരിക്കൻ നിർമ്മിത സ്െട്രച്ചറുകൾ നാട്ടിലെ സന്നദ്ധ പാലിയേറ്റീവ് സെൻററുകൾക്കായി വിതരണം ചെയ്തു. കൊയിലാണ്ടി നെസ്റ്റ്, പയ്യോളി തണൽ, കോട്ടക്കൽ ഫാമിലി ഹെൽത്ത് സെൻറർ എന്നിവിടങ്ങളിലേക്കാണ് സ്െട്രച്ചറുകൾ നൽകിയത്. സിറാജ് കോട്ടക്കൽ, ഇബ്രാഹിം ബഷീർ , ഇസ്മായിൽ എലൈറ്റ് എന്നിവർ നേതൃത്വം നൽകി. ഹാരിസ് കോസ്മോസ്, ആദർശ്, നൂർ, മൊയ്തീൻ അബൂബക്കർ സി.പി, നവാസ് എന്നിവർ സ്െട്രച്ചറുകൾ ഏറ്റു വാങ്ങി. ഇഖ്വ പ്രസിഡൻറ് ഫസൽ പി. അധ്യക്ഷത വഹിച്ചു. അഡ്വ. മുഹമ്മദ് സാജിദ് സ്വാഗതവും, സിദ്ധീഖ് കണ്ടോത് നന്ദിയും പറഞ്ഞു. പി.എം ഖാദർ, ബഷീർ സി.കെ, നൗഫൽ , റിയാസ് സി.കെ, സകരിയ്യ, മുറാദ്, സാബിത് , ഷമീൽ , സാദാത് , ഷംനാസ്, ഹബീബ് സലാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.