വി​സ​ക്ക്​ അ​പേ​ക്ഷി​ച്ചി​ട്ട് 48 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞോ? വി​ളി​ക്കു 8005111

ദു​ബൈ: ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ( ദു​ബൈ എ​മി​ഗ്രേ​ഷ​നി​ൽ) മു​ഖേ​നെ നി​ങ്ങ​ൾ വി​സ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട് ട് 48 മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞോ ? എ​ങ്കി​ൽ വി​ളി​ക്കു 8005111എ​ന്ന വ​കു​പ്പി​െ​ൻ​റ ടോ​ൾ​ഫ്രീ ന​മ്പ​റി​ൽ. നി​ങ്ങ​ളെ സ​ഹ ാ​യി​ക്കാ​ൻ വ​കു​പ്പി​െ​ൻ​റ സേ​വ​ന വി​ഭാ​ഗ​മാ​യ അ​മ​ർ വി​ഭാ​ഗം സ​ദാ​സ​മ​യം സേ​വ​ന​സ​ജ്ജ​മാ​ണ്. ദു​ബൈ​യി​ലെ വി​സ സേ​വ​ന​ങ്ങ​ൾ കാ​ല​താ​മ​സം വ​രാ​തെ എ​ത്ര​യും വേ​ഗ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക​ളി​ലേ​ക്ക്‌ എ​ത്തി​ക്കാ​നും സ​ന്തോ​ഷ​ക​ര​മാ​യ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​വാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് വ​കു​പ്പ് സം​വി​ധാ​നം ഒ​രു​ക്കു​ന്ന​ത്.

വി​സ ന​ട​പ​ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ വ്യ​ക്ത​മാ​യ രേ​ഖ​ക​ൾ വെ​ച്ചു സ​മ​ർ​പ്പി​ക്കു​ന്ന ഓ​രോ വി​സാ അ​പേ​ക്ഷ​ക​ളും കാ​ല​താ​മ​സം ഒ​ന്നും കൂ​ടാ​തെ ത​ന്നെ​യാ​ണ് വ​കു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. എ​ന്നാ​ൽ എ​ന്ത​ങ്കി​ലും ത​ര​ത്തി​ൽ വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് വ​ല്ല കാ​ല​താ​മ​സ​വും നേ​രി​ട്ടാ​ൽ ഉ​ട​ൻ ത​ന്നെ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ വി​വി​ധ സ്മാ​ർ​ട്ട് സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ന്ന് ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ റാ​ശി​ദ് അ​ൽ മ​റി അ​റി​യി​ച്ചു. http://www.dnrd.ae എ​ന്ന വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യും. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ് .വ​കു​പ്പി​െ​ൻ​റ സേ​വ​ന എ​ത്ര വി​ദൂ​ര​ത​യി​ലും GDRFA dubai എ​ന്ന ആ​പ്പ് വ​ഴി നേ​ടാം.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.