അജ്മാന്: അബദ്ധത്തില്‍ വാഷിംഗ് മെഷീനുള്ളില്‍ അകപ്പെട്ട നാലുവയസുകാരൻ മരണപ്പെട്ടു. അജ്മാൻ അല്‍ റവ്ദയിലെ സ്വദേശി കുടുംബത്തിലെ കുഞ്ഞാണ് മരിച്ചത്. കുട്ടിയെ മുത്തശ്ശിയും അമ്മാവനും താമസിക്കുന്ന വീട്ടിലാക്കി മാതാവ് പുറത്ത് പോയതായിരുന്നു. കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ വാഷിംഗ് മെഷീനുള്ളില്‍ കയറി ഇരിന്നു വാതില്‍ അടച്ചു. വാതില്‍ അടഞ്ഞതിനെ തുടര്‍ന്ന് ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കുന്ന വാഷിംഗ് മെഷീനില്‍ ചൂട് വെള്ളം വരികരും സ്പിന്നിംഗ് ആരംഭിക്കുകയും ചെയ്തതോടെ മരണം സംഭവിക്കുകയായിരുന്നു. കുട്ടിയെ കാണാതെ മാതാവ് അന്വേഷിക്കുേമ്പാഴാണ് വാഷിംഗ് മെഷീനില്‍ നിന്ന് കണ്ടെത്തിയത്. അമ്മാവെൻറ സഹായത്താല്‍ പുറത്തെടുത്ത് കുട്ടിയെ ഉടന്‍ തന്നെ അജ്മാന് ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി അജ്മാന് ഹമീദിയ പൊലീസ് സ്റ്റേഷന് മേധാവി ലഫ്റ്റനന്റ് കേണല്‍ യഹിയ ഖലഫ് അല്‍ മത്രൂഷി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.