അജ്മാന്: അജ്മാന് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ച് പ ൂട്ടിയതിലൂടെ ദുരിതത്തിലായത് മലയാളികളടക്കം ആയിരത്തിലധികം പേര്. വര്‍ഷങ്ങളായി അജ്മാനില്‍ പ്രവര്‍ത്തിച്ച് വരുന്ന പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയാണ് കഴിഞ്ഞ ദിവ സം അടച്ച് പൂട്ടിയത്.
യു.എ.ഇ യിലെ വിവിധ എമിറേറ്റുകളിലായി 23 ശാഖകളുള്ള ശൃംഖല ഏതാനും ആഴ്ചകളായി പ്രവര്‍ത്തനം നിലച്ച മട്ടിലാണ്. നേരത്തെ കമ്പനി ഉടമ രാജ്യം വിട്ടിരുന്നെങ്കിലും കമ്പനി പ്രവര്‍ത്തിച്ചിരുന്നു. ഈ അടുത്തിടെ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥര്‍ കൂടി മുങ്ങിയതോടെ വിവിധ ശാഖകളില്‍ ശമ്പളം മുടങ്ങി. ചെറിയ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് ശമ്പളം മുടങ്ങിയതോടെ നിത്യജീവിതത്തിന് പ്രയാസത്തിലായി.
വിവരമറിഞ്ഞ സ്പോൺസർ ചിലരുടെ പ്രശ്നങ്ങള്‍ ചെറിയ രീതിയില്‍ പരിഹരിച്ചിരുന്നു. കമ്പനി പ്രവര്‍ത്തനം അവതാളത്തിലായതോടെ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കമ്പനികളിലെ ആളുകള്‍ക്ക് കുടിശികവന്നു. മലയാളികളടക്കമുള്ള നിരവധി പേര്‍ക്ക് ഈ ഇനത്തില്‍ വലിയൊരു തുക ലഭിക്കാനുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല പ്രവര്‍ത്തനം നിലച്ചതോടെ അജ്മാന് വ്യാവസായിക മേഖലയില്‍ ആയിരത്തോളം തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രത്തിലെ താമസവും അവതാളത്തിലായി. പണം അടക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം താമസ കേന്ദ്രത്തിലെ വൈദ്യുതിയും വെള്ളവും അധികൃതര്‍ വിച്ഛേദിച്ചിരുന്നു. സ്പോന്സറുടെ ഇടപെടലിനെ തുടര്‍ന്ന് താമസ സ്ഥലത്തെ വെള്ളവും വൈദ്യുതിയും പുനസ്ഥാപിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. ദുരിതത്തിലായ തൊഴിലാളികള്‍ പരാതിയുമായി കഴിഞ്ഞ ദിവസം കമ്പനി കാര്യാലയത്തിലെത്തിയെങ്കിലും ഉത്തരവാദിത്വപ്പെട്ടവര്‍ ആരും ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.