ഷാർജ: നഗരസഭയുടെ പാർക്കിങ് സ്ഥലങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്ന സംവിധാനം ബുധനാ ഴ്ച മുതൽ നിലവിൽവരും. നിലവിൽ ഇത്തിസലാത്ത് ഉപഭോക്താക്കൾക്ക് മാത്രമാണ് സേവനം ലഭിക ്കുകയെന്ന് അധികൃതർ പറഞ്ഞു. ഒട്ടും വൈകാതെ ഡൂവിലും ഇത് ലഭ്യമാകും. പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്ക് പാർക്കിങ് നിരക്ക് മാസാവസാനം ബില്ലിെൻറ കൂടെ അടയ്ക്കാം. എസ്.എം.എസ്. വഴി ബുക്കുചെയ്തു കഴിയുമ്പോൾ തന്നെ പാർക്കിങ് അനുവദിക്കുന്ന വിർച്വൽ പെർമിറ്റ് എസ്.എം.എസായി ലഭിക്കും. പ്രീപെയ്ഡ് ഉപഭോക്താക്കളുടെ പാർക്കിങ് നിരക്ക് ഫോണിലുള്ള െക്രഡിറ്റിൽ നിന്ന് ഈടാക്കും. അതുകൊണ്ടുതന്നെ ഈ സേവനം ഉപയോഗിക്കുമ്പോൾ ഫോണിൽ ആവശ്യത്തിന് ബാലൻസുണ്ടെന്ന് ഉറപ്പ് വരുത്തണം.
സ്മാർട്ട് സേവനങ്ങൾ വിപുലീകരിച്ച് എമിറേറ്റിലെ ജനങ്ങളുടെ ദൈനംദിന ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. വണ്ടിയുടെ നമ്പർപ്ലേറ്റും പാർക്കിങ് ആവശ്യമുള്ള സമയവും കാണിച്ച് 5566 എന്ന നമ്പറിലേക്കാണ് എസ്.എം.എസ്. ചെയ്യേണ്ടത്. പാർക്കിങ്ങിെൻ്റ സമയം തീരുന്നതിന് പത്ത് മിനിറ്റ് മുൻപ് വാഹന ഉടമയ്ക്ക് വീണ്ടും എസ്.എം.എസ്. ലഭിക്കും. ഷാർജയിൽ റജിസ്റ്റർ ചെയ്ത വാഹനമാണെങ്കിൽ SHJ എന്ന് വലിയ അക്ഷരത്തിൽ ചൈപ്പ് ചെയ്തതിന് ശേഷം വാഹനത്തിെൻറ പ്ലേറ്റ് നമ്പറും ആവശ്യമുള്ള സമയവും അടിച്ചതിന് ശേഷം 5566 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയച്ചാൽ മതി. അഞ്ച് മണിക്കൂർ വരെ ഇത്തരത്തിൽ ബുക്കിങ് ചെയ്യാം. മറ്റ് എമിറേറ്റുകളിലെ വാഹനങ്ങളും ഇതേ രീതിയാണ് അവലംബിക്കേണ്ടത്. ദുബൈ വാഹനമാണെങ്കിൽ DXB എന്നാണ് അടിക്കേണ്ടത് എന്ന് മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.