ദുബൈ: ഇൗ വാരാന്ത്യത്തിൽ ദുബൈ വഴി വിമാനയാത്രക്ക് പദ്ധതിയുണ്ടോ, എങ്കിൽ അവസാന നിമിഷ ത്തിനു കാത്തുനിൽക്കാതെ ഇപ്പോൾ തന്നെ ബാഗുകൾ തയ്യാറാക്കി വെച്ചോളൂ. യാത്ര നിശ്ചയിച്ചിരിക്കുന്ന സമയം ആവുന്നതിന് കുറച്ചധികം നേരത്തേ തന്നെ വീട്ടിൽ നിന്ന് ഇറങ്ങുകയും ചെയ്തോളൂ. ശൈത്യകാല അവധിയുടെ തുടക്ക ദിവസമായ അന്ന് ദുബൈ വിമാനത്താവളത്തിൽ പെരും തിരക്കായിരിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ടെർമിനൽ മൂന്നിൽ മാത്രം ഒരു ലക്ഷം യാത്രക്കാരുണ്ടാകുമെന്നാണ് എമിറേറ്റ്സ് എയർലൈനിെൻറ കണക്കുകൂട്ടൽ. 30000 പേർ യാത്ര ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. 14ന് മാത്രമല്ല, അടുത്ത വെള്ളി, ശനി ദിവസങ്ങളിലും വലിയ തിരക്കാണ് പ്രതീക്ഷിക്കുന്നത്.
റോഡ് നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ സാധാരണത്തേതിനേക്കാൾ സമയം വേണ്ടി വന്നേക്കും എയർപോർട്ട് റോഡ് കടന്ന് വിമാനത്താവളത്തിലെത്താൻ. അതു കൊണ്ട് യാത്രക്കാർ മുഴുവൻ ഒരു സമയത്ത് തന്നെ വാഹനമെടുത്ത് റോഡിലേക്കിറങ്ങിയാൽ വമ്പൻ കുരുക്കിനും സമയത്തിന് എത്താൻ കഴിയാതിരിക്കാനും സാധ്യതയുണ്ട്.യാത്രക്ക് 48 മണിക്കൂർ മുൻപ് വീട്ടിൽ നിന്നു തന്നെ ഒാൺലൈനിൽ ചെക്ക് ഇൻ ചെയ്യാൻ സൗകര്യമുണ്ട്. വിമാനത്താവളത്തിൽ എത്തിയാൽ ആറു മണിക്കൂർ മുൻപ് തന്നെ സാധിക്കും. ദുബൈ വിമാനത്താവളത്തിൽ സൗജന്യ വൈഫൈ ഉണ്ട്, വീട്ടിൽ നിന്നു ഭക്ഷണം കൊണ്ടു വന്നാൽ ഇരുന്നു കഴിക്കാൻ സ്ഥലമുണ്ട്, ഇഷ്ടം പോലെ ഭക്ഷണശാലകളുണ്ട്. അതു കൊണ്ട് ബോറഡിക്കുമെന്ന് വിഷമമേ വേണ്ട. കഴിയുന്നത്ര നേരത്തേ വീട്ടിൽ നിന്നിറങ്ങിയാൽ യാത്ര ശുഭയാത്രയാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.