അബൂദബി: സൂപ്പർ കാറുകളിൽ കള്ളൻമാർക്ക് പുറകെ പോകൻ മാത്രമല്ല ഒട്ടകത്തിന് പുറത ്തുകയറി നാടുകാക്കാനുമ തയാറാണ് അബൂദബി പൊലീസ്.
കുതിരപ്പടക്ക് പുറമെ ഒട്ടകപ്പടക്ക് കൂടി രൂപം നൽകി ഇക്കാര്യം തെളിയിച്ചിരിക്കുകയാണ് അവർ. ‘ഹജന’ എന്ന പേരിലുള്ള ഒട്ടക സേന സേവനം തുടങ്ങിക്കഴിഞ്ഞു. നഗരത്തിലെയും സമീപമുള്ള മരുഭൂമികളിലെയും പട്രോൾ ചുമതല ഒട്ടക പൊലീസാണ് നിർവഹിക്കുക. കുറ്റകൃത്യങ്ങൾ നടത്തി മരുഭൂമിയിൽ മറയുന്നവർക്ക് ഭീഷണിയാണ് ഇൗ പുതിയ സംഘം. കുറ്റകൃത്യങ്ങൾ തടയുന്നതിനൊപ്പം പാരമ്പര്യം ഉയർത്തി പിടിക്കുന്നതിന് വേണ്ടി കൂടിയാണ് പുതിയ സേനയെ സജ്ജമാക്കിയതെന്ന് അബൂദബി പൊലീസ് തലവൻ മേജർ ജനറൽ മുഹമ്മദ് അഇ റൊമൈതി പറഞ്ഞു. ഒട്ടകപ്പുറത്ത് സഞ്ചരിച്ച് ജോലി ചെയ്യാനാവശ്യമായ പരിശീലനം സേനാംഗങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.