ഷാർജ: അൽ മജാസിലെ ഖാലിദ് തടാകത്തിൽ ആരംഭിച്ച ജലബൈക്കോട്ട മത്സരങ്ങൾ ആവേശ തിരകളു യർത്തുന്നു. തിരകളിൽ ആവേശ കൊടുങ്കാറ്റ് വിതച്ച് പടയോട്ടം നടത്തുന്ന ജലബൈക്കുകൾ നടത്തുന്ന മാസ്മരിക പ്രകടനം കാണാൻ നിരവധി പേരാണ് എത്തിയത്. ചൊവ്വാഴ്ച നടന്ന യു.ഐ.എം എ.വി.പി ഫ്രിസ്റ്റൈൽ ലോക കപ്പ് മത്സരത്തിൽ അബൂദബിയുടെ റാഷിദ് ആൽ മുഅല്ല ലോക ചാമ്പ്യനായി. മത്സരത്തിെൻറ വിവിധ ഘട്ടങ്ങളായ ഭ്രമണം, കറങ്ങിയടിക്കൽ, നീർകുഴൽ, കരണം മരിച്ചിൽ, യോജനം എന്നീ വിഭാഗങ്ങളിൽ 90 പോയൻറ് നേടിയാണ് 31കാരനായ റാഷിദ് ഒന്നാമതെത്തിയത്.
ലോക ഒന്നാം നമ്പർ താരം റോബർട്ടോ മറിയാനെ മറി കടന്നായിരുന്നു യു.എ.ഇ താരത്തിെൻറ മിന്നും പ്രകടനം. റോബോർട്ടോ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, യു.എ.ഇ.യുടെ അലി അബ്ദുൽ ജലീൽ മൂന്നാം സ്ഥാനത്തെത്തി. റഷ്യയുടെ അലക്സാണ്ടർ കുറാംഷിൻ ആയിരുന്നു വിധികർത്താവ്. വിശ്രമില്ലാത്ത പരിശ്രമമാണ് തനിക്ക് തുണയായതെന്ന് റാഷിദ് പറഞ്ഞു. മോട്ടോ ഒന്ന്, മോട്ടോ രണ്ട് മത്സരങ്ങൾ ബുധനാഴ്ച രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.