റാസല്‍ഖൈമ: അര്‍ബുദ പരിശോധന ഉള്‍പ്പെടെയുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഈ മാസം 21ന് റാ ക് ന്യൂ ഇന്ത്യന്‍ സ്കൂളില്‍ നടത്തുമെന്ന് റാക് ഐ.ആര്.സി ഭാരവാഹികളായ ഡോ. നിഷാം നൂറുദ ്ദീന്, അഡ്വ. നജ്മുദ്ദീന് എന്നിവര്‍ അറിയിച്ചു. കാര്‍ഡിയോളജി, യൂറോളജി, ഗൈനക്കോളജി, ടെര്മിറ്റോളജി, ഇ.എന്‍.ടി, പീഡിയാട്രിക്, ഓര്‍ത്തോളജി, എന്‍ഡോക്രിനോളജി, ദന്തല്‍, ന്യൂറോളജി, ഡയറ്റീഷ്യന്, ജനറല്‍ മെഡിസിന് തുടങ്ങിയ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭിക്കും. എക്കോ, ഇ.സി.ജി, അള്‍ട്ര സൗണ്ട് സ്കാനിങ്, കൊളസ്ട്രോള്‍, ഡയബറ്റിസ് തുടങ്ങിയ ടെസ്റ്റുകളും സൗജന്യ മരുന്നും ക്യാമ്പില്‍ നിന്ന് ലഭിക്കും.
മെഡിക്കല്‍ ക്യാമ്പിെൻറ പ്രചരണാര്‍ഥം ഇറക്കിയ ബ്രോഷര്‍ പ്രകാശനം ഐ.ആര്.സിയില്‍ നടന്ന ചടങ്ങില്‍ ദുബൈ ഇന്ത്യന്‍ കോണ്സലേറ്റിലെ വൈസ് കോണ്‍സല്‍ ഹര്‍ജിത് സിംഗ് ഐ.ആര്.സി പ്രസിഡൻറ് ഡോ. നിഷാമിന് നല്കി നിര്‍വഹിച്ചു. റാസല്‍ഖൈമയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ക്യാമ്പിലേക്കത്തെുന്നതിന് വാഹന സൗകര്യം ഏര്‍പ്പെടുത്തും. പ്രീ രജിസ്ട്രേഷന്, ഓണ്‍ലൈന്‍ രജിസ്ട്രേഷന് എന്നിവയും സജ്ജീകരിച്ചിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് ഡോ. നിഷാം അധ്യക്ഷത വഹിച്ചു. റീന ചൗഹാന്, കേരള അബൂബക്കര്‍, എ.കെ. സേതുനാഥ്, ശ്രീധരന് പ്രസാദ് എന്നിവര്‍ സംസാരിച്ചു. അഡ്വ. നജ്മുദ്ദീന് സ്വാഗതവും സുമേഷ് മഠത്തില്‍ നന്ദിയും പറഞ്ഞു. വിവരങ്ങള്‍ക്ക്: 050 6249193, 07 2282448.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.