ദുബൈ: മധ്യ ഇന്ത്യയിൽ നിന്ന് ബി.ജെ.പി ഭരണം തുടച്ചു നീക്കിക്കൊണ്ട് കോൺഗ്രസ് കൈവരിച്ച നേട്ടം ഇന്ത്യൻ ജനാധിപത്യത്തിെൻറ വിജയമാണെന്ന് ഇൻകാസ് യു. എ.ഇ ദേശീയ കമ്മറ്റി അഭിപ്രായപ്പെട്ടു. മതാധിപത്യവും വെറുപ്പിെൻറ രാഷ്ട്രീയവും കൊണ്ട് ജനങ്ങൾ പൊറുതിമുട്ടി. കോടിക്കണക്കിനു കർഷകരുടെ വീടുകൾ മുഴുപ്പട്ടിണിയിൽ ആക്കിയ കേന്ദ്രസർക്കാരിനെ ജനം നിരാകരിച്ചിരിക്കുന്നു.
ഈ വിജയം 2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ മതേതര കക്ഷികളുടെ ഏകീകരണത്തെ ശക്തിപ്പെടുത്തുമെന്നും ഇൻകാസ് യു.എ.ഇ പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരിയും ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലിയും പ്രസ്താവനയിൽ പറഞ്ഞു. മതേതര ജനാധിപത്യ ശക്തിയുടെയുടെ വിജയതുടക്കവും മോഡി - ബി.ജെ.പി മുക്ത ഭാരതത്തിെൻറ കേളികൊട്ടുമാണ് തെരഞ്ഞെടുപ്പു ഫലമെന്ന് ഫുജൈറ പ്രസിഡൻറ് കെ.സി.അബൂബക്കർ പറഞ്ഞു. ഫുജൈറയിലെ ഇൻകാസ് പ്രവർത്തകർ മധുരം വിതരണം ചെയതു കൊണ്ട് വിജയം ആഘോഷിച്ചു. ടി.ആർ സതീശ് കുമാർ, ഷാജി പെരുമ്പിലാവ് ,നാസർ പറമ്പിൽ, നാസർ പണ്ടിക്കാട്, ജിതേഷ് നമ്പ്രാൻ, നാസർ, അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.