‘തനിമ നിലനിര്‍ത്തേണ്ടത് വിശ്വാസ ബാധ്യത’

ദുബൈ: വിശ്വാസരംഗത്തും കര്‍മരംഗത്തും മതത്തി​​​െൻറ അന്തസ്സത്തയും തനിമയും നിലനില്‍ക്കേണ്ടതുണ്ടെന്ന്​ എം.എസ്. എം മുന്‍ സംസ്ഥാന പ്രസിഡൻറ്​ മുസ്തഫ തന്‍വീര്‍ പറഞ്ഞു. “തനിമ, ഒരുമ, കൂട്ടായ്മ” എന്ന പ്രമേയത്തില്‍ യു.എ.ഇ. ഇന്ത്യന്‍ ഇസ്​ലാഹി സെന്‍റര്‍ അല്‍ഖൂസ് അല്‍മനാര്‍ ഇസ്ലാമിക് സെന്‍ററില്‍ നടത്തിയ പഠനക്യാമ്പിൽ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. സുലൈമാന്‍ സ്വബാഹി വിഷയം അവതരിപ്പിച്ചു. യു.എ. ഇ.യുടെ വിവിധ ഭാഗങ്ങളില്‍നിന്നായി നൂറുകണക്കിന് ആളുകള്‍ പരിപാടിക്ക്​ എത്തിച്ചേര്‍ന്നു. യു.എ.ഇ. ഇന്ത്യന്‍ ഇസ്​ലാഹി സെന്‍റര്‍ പ്രസിഡൻറ് എ.പി അബ്ദുസമദ്, ജനറൽ സെക്രട്ടറി പി.എ ഹുസൈൻ, അബ്ദുൽ നാസർ വയനാട്. റഫീഖ് അൽഖൂസ്‌ എന്നിവർ പ്രസംഗിച്ചു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.