നാ​ല് പ​തി​റ്റാ​ണ്ട് നീ​ണ്ട പ്ര​വാ​സം മ​തി​യാ​ക്കി കെ.​എ​ച്ച്.​എം അ​ഷ്റ​ഫ് ത​ല​സ്​​ഥാ​ന​ത്തേ​ക്ക്

ഷാ​ർ​ജ: സാ​മൂ​ഹി​ക–​സാം​സ്​​കാ​രി​ക–​ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ തി​രു​വ​ന​ന്ത​ പു​രം ക​ണി​യാ​പു​രം ക​രി​ച്ചാ​റ സ്വ​ദേ​ശി കെ.​എ​ച്ച്.​എം അ​ഷ്റ​ഫും പ​ത്നി സ​ഫ്​​ല ബീ​വി​യും പ്ര​വാ​സ​ഭൂ​മി​ യി​ൽ നി​ന്ന് യാ​ത്ര പ​റ​യു​ന്നു. 1976ൽ ​അ​ബൂ​ദ​ബി​യി​ൽ തു​ട​ങ്ങി​യ സം​ഭ​വ ബ​ഹു​ല​മാ​യ പ്ര​വാ​സ​മാ​ണ് 2018​െൻ​റ അ​ വ​സാ​ന പാ​ദ​ത്തി​ൽ ഷാ​ർ​ജ​യി​ൽ സ​മാ​പി​ക്കു​ന്ന​ത്. ക​ഴ​ക്കൂ​ട്ടം എം.​എ​ൽ.​എ ആ​യി​രു​ന്ന പ​രേ​ത​നാ​യ ഹ​ക്കീം​ജി​യു​ടെ മ​ക​നാ​ണ് അ​ഷ്റ​ഫ്. യൂ​ത്ത് ലീ​ഗ് സം​സ്​​ഥാ​ന വൈ​സ്​ പ്ര​സി​ഡ​ൻ​റ് ആ​യി​രി​ക്കെ പ്ര​വാ​സ​ഭൂ​മി​യി​ലെ​ത്തി​യ ഇ​ദ്ദേ​ഹം യു.​എ.​ഇ കെ.​എം.​സി.​സി​യു​ടെ ഉ​പാ​ധ്യ​ക്ഷ പ​ദ​വി​യി​ലി​രി​ക്കെ​യാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​​ത്. അ​ബൂ​ദ​ബി​യി​ലെ കോ​ൺ​ട്രാ​ക്റ്റി​ങ് ക​മ്പ​നി​യി​ൽ ഒ​രു വ​ർ​ഷം പ്ര​വ​ർ​ത്തി​ച്ച ശേ​ഷം ഡി​ഫ​ൻ​സി​ൽ ജോ​ലി ല​ഭി​ച്ചു, ഷാ​ർ​ജ​യി​ലാ​യി​രു​ന്നു നി​യ​മ​നം. ജോ​ലി​യേ​ക്കാ​ളേ​റെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ജീ​വി​തം മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ൽ ഒ​രു കേ​സി​ലും കു​ടു​ങ്ങി. ഷാ​ർ​ജ​യി​ൽ വെ​ച്ച് മ​രി​ച്ച കൊ​ല്ലം സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങു​ക​യും അ​ത് ഇ​വി​ടെ ത​ന്നെ ഖ​ബ​റ​ട​ക്കു​ക​യും ചെ​യ്തു. ഇ​ന്ന​ത്തെ പോ​ലെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​ട്ടു​മി​ല്ലാ​ത്ത കാ​ല​മാ​യി​രു​ന്നു അ​ത്. മ​യ്യ​ത്ത് കാ​ണാ​ൻ ത​ന്നെ നി​ര​വ​ധി ക​ട​മ്പ​ക​ൾ ക​ട​ക്ക​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഖ​ബ​റ​ട​ക്ക​ത്തി​ന് ശേ​ഷം നാ​ട്ടി​ൽ നി​ന്ന് ചി​ല ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യാ​ണ് കേ​സി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര കാ​ര്യാ​ല​യം സം​ഗ​തി​യു​ടെ നി​ജ​സ്​​ഥി​തി അ​ധി​കൃ​ത​രെ ബോ​ധ്യ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് കേ​സ്​ ഒ​ഴി​വാ​യ​ത്. അ​ന്ന് ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്ന പ​രേ​ത​നാ​യ എ.​എ. റ​ഹീ​മി​െ​ൻ​റ ഇ​ട​പ്പെ​ട​ലാ​ണ് തു​ണ​യാ​യ​ത്. ആ ​സം​ഭ​വം ഇ​ദ്ദേ​ഹ​ത്തെ പി​ന്തി​രി​പ്പി​ക്കു​ക​യ​ല്ല മ​റി​ച്ച്​ കാ​രു​ണ്യ മേ​ഖ​ല​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ക​രു​ത്ത് പ​ക​രു​ക​യാ​ണ് ചെ​യ്ത​ത്.

മ​യ്യ​ത്ത് പ​രി​പാ​ല​ന രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു കെ.​എ​ച്ച്.​എം. 1980ൽ ​തെ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നെ​ത്തു​ന്ന കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട രീ​തി​യി​ൽ മ​ത​പ​ഠ​നം സാ​ധ്യ​മാ​ക്കാ​ൻ, മ​ത​കാ​ര്യ വി​ഭാ​ഗ​ത്തി​െ​ൻ​റ അ​നു​മ​തി​യോ​ടെ മ​ദ്ര​സ തു​റ​ന്നു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​െ​ൻ​റ സ്​​ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് കെ.​എ​ച്ച്.​എം. അ​സോ​സി​യേ​ഷ​ൻ ഉ​പാ​ധ്യ​ക്ഷ പ​ദ​വി​യി​ൽ ഒ​രു ത​വ​ണ എ​ത്തി​യ അ​ദ്ദേ​ഹം 10 വ​ർ​ഷം മാ​നേ​ജി​ങ് ക​മ്മ​റ്റി അം​ഗ​വു​മാ​യി​രു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് അ​സോ​സി​യേ​ഷ​നി​ൽ അം​ഗ​മാ​കാ​ൻ എ​ളു​പ്പ​മ​ല്ലാ​തി​രു​ന്ന കാ​ല​ത്ത്, ഷാ​ർ​ജ പ​ഴം–​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലെ ജീ​വ​ന​ക്കാ​രെ ഓ​ഡി​ന​റി മെ​മ്പ​ർ​മാ​രാ​ക്കാ​നും ഏ​റെ പ​രി​ശ്ര​മി​ച്ചു. നാ​ട്ടി​ലെ​ത്തി​യാ​ലും സാ​മൂ​ഹി​ക രം​ഗ​ത്ത് സ​ജീ​വ​മാ​കാ​നാ​ണ് തീ​രു​മാ​നം. യു.​എ.​ഇ​യു​ടെ ഓ​രോ​കു​തി​പ്പും നേ​രി​ട്ട് കാ​ണാ​ൻ സാ​ധി​ച്ച​ത് വ​ലി​യ നേ​ട്ട​മാ​ണ്. ഷാ​ർ​ജ ജ​ല–​വൈ​ദ്യു​ത വ​കു​പ്പി​ൽ എ​ൻ​ജി​നി​യ​റാ​യ താ​രി​ഖ് അ​ഷ്റ​ഫ് ഏ​ക മ​ക​നാ​ണ്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.