എ​ല്ലാം ഒാ.​കെ ആ​ക്കി ഒ.​കെ മ​ട​ങ്ങു​ന്നു

അ​ബൂ​ദ​ബി: വ​ർ​ണ വെ​ളി​ച്ച​ത്തി​ൽ കു​ളി​ച്ചു നി​ൽ​ക്കു​ന്ന റി​സോ​ട്ടു​ക​ളും ഉ​ല്ലാ​സ പ​രി​പാ​ടി​ക​ളും ന ി​റ​ഞ്ഞ സാ​ദി​യാ​ത്ത് ദ്വീ​പ് ന​മു​ക്ക​റി​യാം. പ​ക്ഷെ വൈ​ദ്യു​തി പോ​ലു​മി​ല്ലാ​തെ ക​മ്പി റാ​ന്ത​ൽ ക​ത്തി​ച്ച് വെ​ളി​ച്ചം തേ​ടി​യി​രു​ന്ന കാ​ലം ആ ​ദ്വീ​പി​നു​ണ്ടാ​യി​രു​ന്നു. ച​ങ്ങ​രം​കു​ളം ന​ന്നം​മു​ക്ക് ഒ​രു​പ്പാ​ക്കി​ൽ കു​ഞ്ഞു​മു​ഹ​മ്മ​ദ് എ​ന്ന ഒ.​കെ ആ ​കാ​ല​ത്തി​ന് സാ​ക്ഷി​യാ​ണ്. അ​ബൂ​ദ​ബി​യി​ൽ നി​ന്ന് ലോ​ഞ്ചി​ലോ സ്പീ​ഡ്ബോ​ട്ടി​ലോ ആ​ണ് അ​ന്ന് സാ​ദി​യാ​ത്തി​ലേ​ക്ക് പോ​യി​രു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ഒാ​ർ​മി​ക്കു​ന്നു. 1979ൽ ​ബോം​ബേ വ​ഴി റാ​സ​ൽ​ഖൈ​മ​യി​ലാ​ണ്​ ആ​ദ്യ​മെ​ത്തി​യ​ത്. ഒ​രു അ​റ​ബ്​ വീ​ട്ടി​ലാ​യി​രു​ന്നു​ആ​ദ്യം. പി​ന്നെ അ​ബൂ​ദ​ബി​യി​ൽ. അ​ജ്​​മാ​ൻ കോ ​ഒാ​പ്പ​റേ​റ്റി​വി​ൽ ജോ​ലി ചെ​യ്യ​വെ സ്വ​ദേ​ശി​ക​ളു​മാ​യി ഏ​റെ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

ഒ​ട്ട​ന​വ​ധി മ​ല​യാ​ളി​ക​ൾ​ക്ക്​ അ​തി​െ​ൻ​റ പ്ര​യോ​ജ​ന​മു​ണ്ടാ​യി. ജോ​ലി അ​ന്വേ​ഷി​ച്ച്​ ന​ട​ന്ന പ​ല​ർ​ക്കും മാ​ന്യ​മാ​യി ഉ​പ​ജീ​വ​ന മാ​ർ​ഗം ഒ.​കെ ആ​ക്കി കൊ​ടു​ക്കാ​ൻ കൂ​ട്ടു​കാ​ർ ഒ.​കെ​ക്ക എ​ന്ന്​ സ്​​നേ​ഹ​പൂ​ർ​വം വി​ളി​ക്കു​ന്ന കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്​ ക​ഴി​ഞ്ഞു. പി​ന്നീ​ട്​ അ​ബൂ​ദ​ബി​യി​ൽ വൈ​ദ്യു​തി വ​കു​പ്പി​ൽ ജോ​ലി ല​ഭി​ച്ചു. അ​ബൂ​ദ​ബി ഡി​സ്​​ട്രി​ബ്യൂ​ഷ​ൻ ക​മ്പ​നി ആ​യ​പ്പോ​ഴും അ​തി​ൽ തു​ട​ർ​ന്നു. യു.​എ.​ഇ​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലും സ​ഞ്ച​രി​ച്ച്​ സേ​വ​നം ചെ​യ്യു​വാ​നും അ​വ​സ​രം ല​ഭി​ച്ചു. അ​ന്നം ത​ന്ന നാ​ടി​നും അ​തി​െ​ൻ​റ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും ന​ന്ദി അ​റി​യി​ച്ചാ​ണ്​ ഒ.​കെ. മ​ട​ങ്ങു​ന്ന​ത്. ന​ന്നം​മു​ക്ക്​ മു​തു​കാ​ട്​ മ​ഹ​ല്ല്​ ​യു.​എ.​ഇ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റാ​യി പ്ര​വ​ർ​ത്തി​ച്ച കാ​ല​ത്തും ഒ​േ​ട്ട​റെ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി​യ ഇ​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​യാ​ലും സ​മൂ​ഹ​ത്തി​നി​ട​യി​ൽ സ​ജീ​വ​മാ​ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ്.
ഭാ​ര്യ:​സു​ബൈ​ദ. മ​ക്ക​ൾ: ജു​മൈ​ല, ജ​സീ​ല, ജാ​ബി​റ, മു​ഹ​മ്മ​ദ്​ റാ​ഫി.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.