അബൂദബി: അബൂദബി മാരത്തോൺ സുഗമമാക്കുന്നതിന് വേണ്ടി നഗരത്തിലെ ചില റോഡുകൾ ഇന്ന് ഭാഗികമായി അടക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. പുലർച്ചെ 12 മുതൽ ഉച്ചക്ക് രണ്ട് വരെയായിരിക്കും നിയന്ത്രണം. മറീന മാൾ മുതൽ ക്രോണിഷ് ഇടനീളം നിരോധനത്തിെൻറ പരിധിയിൽ വരും. ഖസർ അൽ ഹൊസനിലേക്ക് അടക്കമുള്ള ചില റോഡുകൾ ഭാഗികമായി അടക്കുമെന്നും അധികൃതർ വ്യക്തമാക്കി. അഡ്നോക്ക് ആസ്ഥാനത്തിനും ഹിൽട്ടൺ ഹോട്ടലിനും ഇടയിലുള്ള 18 ാം നമ്പർ റോഡ് വ്യാഴ്ാച മുതൽ വെള്ളിയാഴ്ച വരെ അടച്ചിടുമെന്നും അറിയിപ്പിലുണ്ട്.
42.2 കിലോമീറ്റർ മാരത്തോൺ ഒാടുന്നവർക്കും 10 കിലോമീറ്റർ ഒാട്ടത്തിൽ പെങ്കടുക്കുന്നവർക്കും പാർക്കിങ് സ്റ്റിക്കർ നൽകും. ഇവർക്ക് റേസ് തുടങ്ങുന്നതിനടുത്ത് വാഹനമിടാം. അഡ്നോക് ടവറിലെ ജീവനക്കാരുടെ പാർക്കിങ് സ്ഥലത്താണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 10 കിലോമീറ്റർ ഒാട്ടക്കാർക്ക് നേഷൻ ടവറിൽ പാർക്ക് ചെയ്യാം. അഞ്ച് കിലോമീറ്റർ, 2.5കിലോമീറ്റർ ഫൺ റേസിൽ പെങ്കടുക്കുന്നവർക്ക് ഹുദൈരിയത്ത് ദ്വീപിൽ പാർക്ക് ചെയ്യാം. ഇവിടെ നിന്ന് ബസുകളിൽ മൽസരസ്ഥലത്തേക്കും തിരിച്ചും പോയി വരാൻ സൗകര്യം ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.