ഇ​ത്തി​ഹാ​ദ് റെ​യി​ൽ​വേ; ശൈ​ഖ് സു​ൽ​ത്താ​ൻ അ​വ​ലോ​ക​നം ന​ട​ത്തി

ഷാ​ർ​ജ: യു.​എ.​ഇ​യെ മൊ​ത്തം ബ​ന്ധി​പ്പി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ഇ​ത്തി​ഹാ​ദ് റെ​യി​ൽ​വേ പ​ദ്ധ​തി​യു​ടെ വി​വി​ധ വ​ശ​ങ്ങ​ളെ കു​റി​ച്ച് സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത ്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖാ​സി​മി​യും അ​ബൂ​ദ​ബി ഗ​താ​ഗ​ത വ​കു​പ്പ് ചെ​യ​ർ​മാ​നും ഇ​ത്തി​ഹാ​ദ് റെ​യി​ൽ​വേ​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​ർ​മാ​നു​മാ​യ ശൈ​ഖ് ത​യ്യി​ബ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​നും കൂ​ടി​കാ​ഴ്ച്ച ന​ട​ത്തി. ഷാ​ർ​ജ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​ഭ​ര​ണാ​ധി​കാ​രി​യും ഷാ​ർ​ജ എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ഖാ​സി​മി സ​ന്നി​ഹി​ത​നാ​യി​രു​ന്നു. ഇ​ത്തി​ഹാ​ദ് റ​യി​ൽ പ​ദ്ധ​തി​യു​ടെ പു​രോ​ഗ​തി​ക​ൾ, നേ​ട്ട​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

ഇ​ത്തി​ഹാ​ദ് റെ​യി​ലി​െ​ൻ​റ ആ​ദ്യ​ഘ​ട്ടം 2013ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചി​രു​ന്നു. ഷാ, ​ഹ​ബ്ഷ​ൻ മേ​ഖ​ല​ക​ളി​ൽ​നി​ന്നു റു​വൈ​സ്​ തു​റ​മു​ഖം വ​രെ​യു​ള്ള 264 കി​ലോ​മീ​റ്റ​റ്് പാ​ത​യാ​ണി​ത്. ഇ​തി​െ​ൻ​റ പു​രോ​ഗ​തി​യും കൂ​ടി​കാ​ഴ്ച്ച​യി​ൽ വി​ല​യി​രു​ത്ത​പ്പെ​ട്ടു. യു.​എ.​ഇ​യു​ടെ സൗ​ദി അ​തി​ർ​ത്തി മേ​ഖ​ല​യാ​യ ഗു​വൈ​ഫാ​ത്തി​ൽ നി​ന്ന് ഫു​ജൈ​റ​യി​ലേ​ക്ക് നീ​ളു​ന്ന 605 കി​ലോ​മീ​റ്റ​ർ വ​രു​ന്ന ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യാ​ണ് പ്ര​ധാ​ന​മാ​യും ച​ർ​ച്ച ചെ​യ്ത​ത്. ഇ​ത്തി​ഹാ​ദ് റെ​യി​ൽ​വേ പ​ദ്ധ​തി​യോ​ട് ശൈ​ഖ് സു​ൽ​ത്താ​ൻ പു​ല​ർ​ത്തു​ന്ന താ​ത്പ​ര്യ​ത്തി​നും പി​ന്തു​ണ​ക്കും ശൈ​ഖ് ത​യ്യി​ബ് ന​ന്ദി അ​റി​യി​ച്ചു. കൂ​ടി​കാ​ഴ്ച്ച മ​ണി​ക്കു​റു​ക​ളോ​ളം നീ​ണ്ടു.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.