കോ​ട​തി ന​ൽ​കി​യ നീ​തി അ​നു​വ​ദി​ക്കാ​തെ തൊ​ഴി​ലു​ട​മ; ദു​രി​ത വെ​യി​ലി​ൽ മാ​ത്യൂ നൈ​നാ​ൻ

ഷാ​ർ​ജ: 62വ​യ​സു​ണ്ട്​ മാ​ന്നാ​ർ സ്വ​ദേ​ശി മാ​ത്യൂ നൈ​നാ​ന്. 12 വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ൽ ആ​ർ​ഗോ​ൺ ഗ്യാ​സ്​ വെ ​ൽ​ഡ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ക​മ്പ​നി​യി​ൽ നി​ന്ന്​ പി​രി​ഞ്ഞു പോ​രാ​ൻ നേ​രം കി​ട്ടാ​നു​ള്ള തു​ക ചോ​ദി​ച്ച​പ്പോ​ൾ ന​ൽ​കി​ല്ലെ​ന്നു പ​റ​ഞ്ഞു. അ​ധ്വാ​ന​ത്തി​െ​ൻ​റ ഫ​ലം കി​​ട്ടി​യേ തീ​രു എ​ന്നു​റ​പ് പി​ച്ച്​ കോ​ട​തി​യെ സ​മീ​പി​ച്ചു. ല​ഭി​ക്കാ​നു​ള്ള​തി​ൽ നി​ന്ന്​ തീ​രെ കു​റ​വാ​ണെ​ങ്കി​ലും 18000 ദി​ർ​ഹം ന​ൽ​കാ​ൻ കോ​ട​തി വി​ധി​യും വ​ന്നു. വി​ധി വ​ന്നി​ട്ട്​ ആ​റു മാ​സം ക​ഴി​ഞ്ഞെ​ങ്കി​ലും ഹൈ​ദ​രാ​ബാ​ദു​കാ​ര​െ​ൻ​റ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള ക​മ്പ​നി പ​ണം ന​ൽ​കാ​ൻ കൂ​ട്ടാ​ക്കു​ന്നി​ല്ല. ത​നി​ക്ക്​ നി​യ​മാ​നു​സൃ​തം അ​വ​കാ​ശ​പ്പെ​ട്ട പ​ണം ​ചോ​ദി​ച്ച്​ ചോ​ദി​ച്ച്​ പി​റ​കെ ന​ട​ക്കേ​ണ്ട അ​വ​സ്​​ഥ.

പ്ര​മേ​ഹ​വും ആ​സ്​​ത​മ​യും ര​ക്​​ത​സ​മ്മ​ർ​ദ​വു​മെ​ല്ലാം വീ​ർ​പ്പു​മു​ട്ടി​ച്ച​തോ​ടെ പ​ണം കി​ട്ടി​യി​ല്ലെ​ങ്കി​ലും ഉ​ള്ള ജീ​വ​നു​മാ​യി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യാ​ലോ എ​ന്നാ​ലോ​ചി​ക്കു​ക​യാ​ണ്​ ഇ​ദ്ദേ​ഹ​മി​പ്പോ​ൾ. എ​ന്നാ​ൽ പാ​സ്​​പോ​ർ​ട്ട്​ വി​ട്ടു ന​ൽ​ക​ണ​മെ​ങ്കി​ൽ കേ​സ്​ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​ണ്​ ക​മ്പ​നി അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. ഇൗ ​മ​നു​ഷ്യ​ൻ താ​മ​സി​ക്കു​ന്ന​ത്​ എ​വി​ടെ എ​ന്നു കൂ​ടി അ​റി​യ​ണം. ക​യ​റി​ക്കി​ട​ക്കാ​ൻ വീ​ടി​ല്ലാ​ത്ത​തി​നാ​ൽ നാ​ഷ​ന​ൽ പെ​യി​ൻ്​​സ്​ ഏ​രി​യ​യി​ലെ ഒ​രു ക​ണ്ട​യി​ന​റി​നു​ള്ളി​ലാ​ണ്​ താ​മ​സം. താ​ൻ അ​നു​ഭ​വി​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ളെ​ക്കു​റി​ച്ച്​ കോ​ൺ​സു​ലേ​റ്റി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്ന്​ മാ​ത്യു പ​റ​യു​ന്നു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം പ്ര​വ​ർ​ത്ത​ക​ൻ ബ​ഷീ​ർ ആ​ല​ത്തും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന്​ മാ​ത്യു​വി​നെ ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​െ​ൻ​റ ലീ​ഗ​ൽ ക​മ്മി​റ്റി​ക്കു മു​ന്നി​ൽ എ​ത്തി​ച്ചു.

നാ​ടും വീ​ടും വി​ട്ട്​ വ​ന്ന്​ അ​ധ്വാ​നി​ച്ച്, രോ​ഗ​ങ്ങ​ളും സ​ങ്ക​ട​ങ്ങ​ളും മാ​ത്രം വെ​റും​കൈ​യോ​ടെ മ​ട​ങ്ങേ​ണ്ടി വ​രു​ന്ന വേ​ദ​ന നി​റ​ഞ്ഞ അ​വ​സ്​​ഥ​ക്ക്​ മാ​റ്റം വ​രു​ത്താ​നാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ വി​ഷ​യം ലീ​ഗ​ൽ സെ​ല്ലി​നു മു​ൻ​പാ​കെ എ​ത്തി​ച്ച​തെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന തി​ക​ഞ്ഞ വി​ശ്വാ​സ​മു​ണ്ടെ​ന്നും ബ​ഷീ​ർ ആ​ല​ത്ത്​ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ നി​യ​മ​പ​ര​മാ​യി സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്യു​മെ​ന്ന്​ ലീ​ഗ​ൽ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ൻ സ​ക്ക​രി​യ വ്യ​ക്​​ത​മാ​ക്കി. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു കീ​ഴി​ലെ ലീ​ഗ​ൽ സെ​ൽ എ​ല്ലാ വ്യാ​ഴാ​ഴ്​​ച​യും വൈ​കീ​ട്ട്​ അ​സോ​സി​യേ​ഷ​ൻ ഒാ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ക്കും. സ​മൂ​ഹ​ത്തി​െ​ൻ​റ ഏ​തു മേ​ഖ​ല​യി​ൽ നി​ന്നു​ള്ള ആ​ളു​ക​ൾ​ക്കും തി​ക​ച്ചും സൗ​ജ​ന്യ​മാ​യി നി​യ​മ ഉ​പ​ദേ​ശ​വും പി​ന്തു​ണ​യും ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യം.
0502078399 എ​ന്ന ന​മ്പ​റി​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

Tags:    
News Summary - uae-uae news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.